ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വേദിയില്‍; സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു
തിരുവനന്തപുരം: തുടര്‍ഭരണമെന്ന ചരിത്രനേട്ടത്തോടെ പിണറായി മന്ത്രിസഭ ഇന്ന് മൂന്നരയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വരും. സത്യപ്രതിജ്ഞാ ചടങ്ങിനായി മുഖ്യമന്ത്രിമാരും നിയുക്ത മന്ത്രിമാരും സെന്‍ട്രല്‍ സ്്‌റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. ഗവര്‍ണര്‍ സത്യപ്രതിജ്ഞാ വേദിയിലേക്ക് പുറപ്പെട്ടു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെയാണ് 21 മന്ത്രിമാരും മുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുക.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാവിലെ മുഖ്യമന്ത്രിയും സി.പി.എം, സി.പി.ഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ ഗവര്‍ണറുടെ ചായസത്കാരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് സെക്ര ട്ടറിയേറ്റിലെത്തി ആദ്യ മന്ത്രിസഭാ യോഗം ചേരും. തുടര്‍ന്ന്് മന്ത്രിമാര്‍ അവരുടെ ഓഫിസുകളില്‍ ചുമതലയേല്‍ക്കും.
അഞ്ഞൂറ് പേരെയാണ് ക്ഷണിച്ചതെങ്കിലും മുന്നൂറിന് താഴെ ആളുകള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ എന്നാണ് കണക്കുകൂട്ടല്‍.
ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തില്‍ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."