HOME
DETAILS

നീറ്റ് പി.ജി പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

  
backup
May 13 2022 | 07:05 AM

national-sc-refuses-to-postpone-neet-pg-exam

ഡല്‍ഹി: നീറ്റ് പി.ജി മെഡിക്കല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. പരീക്ഷ നിശ്ചയിച്ച തിയതിയില്‍ നടക്കും. ചുരുക്കം ചില വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രിംകോടതി അറിയിച്ചു.

രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷക്കായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാവിയും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കൗണ്‍സിലിങ് വൈകിയതിനാല്‍ പഠനത്തിന് സമയം ലഭിച്ചില്ലെന്നും പരീക്ഷ മാറ്റിവയ്ക്കണമെന്നുമായിരുന്നു മെഡിക്കല്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ ആവശ്യം.

2021ലെ നീറ്റ് പിജി പരീക്ഷ അഞ്ച് മാസം വൈകി ആരംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം. പരീക്ഷ വൈകിയതിനെ തുടര്‍ന്ന് കൗണ്‍സിലിങ് ആരംഭിച്ചത് ഒക്ടോബറില്‍. എന്നാല്‍ സംവരണവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നതിനാല്‍ കൗണ്‍സിലിങ് താല്‍ക്കാലികമായി സുപ്രിംകോടതി നിര്‍ത്തിവെച്ചു. പിന്നീട് ജനുവരിയിലാണ് കൗണ്‍സിലിങ് പുനരാരംഭിക്കാനായത്. മെയ് ഏഴിനാണ് കൗണ്‍സിലിങ് പൂര്‍ത്തിയായത് അതുകൊണ്ട് പരീക്ഷക്കുള്ള പഠനത്തിനായി ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നതാണ് വിദ്യാര്‍ത്ഥികളുടെ പരാതി. മാത്രമല്ല കൊവിഡ് ഡ്യൂട്ടിക്കുണ്ടായിരുന്ന പല വിദ്യാര്‍ഥികള്‍ക്കും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനായിട്ടില്ല. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു. ഐ.എം.എയും സമാന ആവശ്യവുമായി രംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  17 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  17 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  17 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  17 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  17 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  18 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  18 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  18 days ago