'ഇന്ന് നമ്മളാണ് നാസികള്‍': ഫലസ്തീനികള്‍ക്കെതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത് തീവ്ര ജൂത സംഘങ്ങള്‍
തെല്‍ അവീവ്: ഗസ്സയ്ക്കു നേരെ ഇസ്‌റാഈല്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ, ഇസ്‌റാഈലിലുള്ള ഫലസ്തീനികള്‍ക്കെതിരെയും കലാപാഹ്വാനങ്ങളും അക്രമങ്ങളും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ടെലഗ്രാം, വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് പോലുള്ള മെസേജിങ് ആപ്പുകളിലൂടെ വ്യാപകമായി സന്ദേശം പ്രചരിപ്പിക്കുന്നുണ്ടെന്നും ഇലക്ട്രോണിക് ഇന്‍തിഫാദ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇസ്‌റാഈലിയന്‍ നഗരങ്ങളായ ഹൈഫ, ബാത് യാം, തിബേരിയാസ്, റാംല, ലോഡ്, ബീര്‍ഷേദ നഗരങ്ങളിലാണ് വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഫേക്ക് റിപ്പോര്‍ട്ട്, ഹാബ്ലോക് എന്നീ ഗവേഷണ സംഘടനകളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വിവിധ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളും വീഡിയോകളും ഇവര്‍ പുറത്തുവിടുകയും ചെയ്തു.
'ഞങ്ങള്‍ നാസികള്‍'
ഫലസ്തീനികളെ ആക്രമിക്കാനും പള്ളികള്‍ കത്തിക്കാനും വേണ്ടി എവിടെയൊക്കെയാണ് ഒത്തുകൂടേണ്ടതെന്നും ഏതുതരം ആയുധങ്ങളാണ് ഉപയോഗിക്കേണ്ടതെന്നും സന്ദേശം നല്‍കുന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഫേക്ക് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിട്ടുണ്ട്. കടുത്ത വംശീയവിദ്വേഷവും വെറുപ്പുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.
10/ כמו אתמול גם הערב בת ים על הפרק. פורעים בדרך. ככה נראית ההתכנסות: pic.twitter.com/hTIN1bWvC8
— HaBloc | הבלוק הדמוקרטי (@HablocOrg) May 13, 2021
ഫലസ്തീനികള്‍ക്കെതിരെ ചില ഇസ്‌റാഈലി നഗരങ്ങളില്‍ ഈയിടെയുണ്ടായ ആക്രമണങ്ങള്‍ പിന്നില്‍ ഈ സംഘങ്ങളാണെന്ന് സന്ദേശങ്ങളില്‍ വ്യക്തമാണ്. 'ഞങ്ങളിപ്പോള്‍ ജൂതരല്ല, ഹോളോണ്‍, ബാത് യാം, റിഷോണ്‍ ലെസിയോണ്‍ നഗരങ്ങളിലുള്ളവര്‍ യുദ്ധത്തിനൊരുങ്ങുകയാണ്. ഞങ്ങളിന്ന് നാസികളാണ്'- ഹീബ്രു ഭാഷയിലുള്ള സന്ദേശത്തില്‍ പറയുന്നു.
In the last few days, our researchers at Fake Reporter alongside @HablocOrg have been monitoring far-right groups on Whatsapp and Telegram.
— פייק ריפורטר | FakeReporter (@FakeReporter) May 13, 2021
We saw how civilians are organizing and arming themselves, in order to violently attacks Arab businesses and civilians.
Thread >>> pic.twitter.com/Wq6LfdAqgB
ഇത്തരത്തിലുള്ള തീവ്ര ജൂത സംഘങ്ങള്‍ നടത്തുന്ന റാലികളില്‍ കടുത്ത വിദ്വേഷ മുദ്രാവാക്യങ്ങളാണ് വിളിക്കുന്നത്. 'അറബികള്‍ക്ക് മരണം', 'തലയ്ക്ക് വെട്ടണം' തുടങ്ങി മുദ്രാവാക്യങ്ങളാണ് ഇസ്‌റാഈല്‍ പതാകയേന്തിയുള്ള സംഘം വിളിക്കുന്നത്. ഫലസ്തീനികള്‍ക്കെതിരെ കാര്‍ പായിക്കുന്നതും ക്രൂര മര്‍ദനം അഴിച്ചുവിടുന്നതുമായ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
בת ים, הערב: זה לא ניסיון דריסה, זה פחד של הנהג מההמון הקיצוני. לינץ' בנהג ממוצא ערבי, למה? כי הוא ערבי. תוהו ובוהו. pic.twitter.com/o5Z0iLCd5n
— אור רביד | Or Ravid (@OrRavid) May 12, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."