പീഡനത്തിനിരയായ അതിജീവിതയുടെ മൊഴി തിരുത്തി;<br>പീഡകനെ സഹായിച്ച അഞ്ചുപേര്‍ക്കെതിരേയും കര്‍ശന നടപടിയെന്ന് മന്ത്രി
കോഴിക്കോട്: പീഡനത്തിനിരയായ യുവതിയെ സ്വാധീനിച്ച് മൊഴി തിരുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഞ്ച് പേര് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയാണ് പീഡനത്തിനിരയായത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയതായും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലിസ് നേരത്തെ കേസ് എടുത്തിട്ടുണ്ട്. ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് രണ്ട് അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതിയായ മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡര്‍ ശശീന്ദ്രന് നേരത്തെ അറസ്റ്റിലായിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് താല്കാലിക അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട് സ്ഥിരപ്പെട്ട ജീവനക്കാരനാണ് ശശീന്ദ്രന്. ഇയാള്‍ക്കെതിരായ അതിജീവിതയുടെ മൊഴി തിരുത്താനാണ് ആശുപത്രി ജീവനക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."