HOME
DETAILS
MAL
പിറന്നാള്‍ ദിനത്തില്‍ മന്ത്രിയായി അഹമ്മദ് ദേവര്‍കോവില്‍
backup
May 20 2021 | 15:05 PM
കോഴിക്കോട്: അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയായി സത്യപ്രതിജ്ഞചെയ്തത് ജന്മദിനത്തില്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുറമുഖ വികസന മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കുറ്റിയാടിയിലെ വീട്ടില്‍ ഉമ്മയും മറ്റു ബന്ധുക്കളും സുഹൃത്തുക്കളും പായസമുണ്ടാക്കി പിറന്നാളും മന്ത്രിയായതിന്റെ ആഹ്ലാദം ആഘോഷിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ 62ാം പിറന്നാള്‍ ദിനമായിരുന്നു ഇന്ന്.
അപ്രതീക്ഷിതമായി ലഭിച്ച മന്ത്രി പദവി കൂടുതല്‍ ജനസേവനത്തിനുള്ള മികച്ച അവസരമാക്കിമാറ്റാന്‍ കഴിയുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസം.
എ.കെ ശശീന്ദ്രന് പിറകെ ആറാമനായാണ് അഹമ്മദ് ദേവര്‍കോവില്‍ സത്യപ്രതിജ്ഞ ചെയ്തത്. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിയിലെ വീട്ടില്‍നിന്ന് കുടുംബവും ചടങ്ങ് കാണാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."