ബഹ്‌റൈൻ വഴിയുള്ള സഊദി യാത്രയും പ്രതിസന്ധിയിൽ, ബഹ്‌റൈനിൽ പ്രവേശനം റസിഡന്റ് വിസക്കാർക്ക് മാത്രം
ദമാം: സഊദി പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി ബഹ്‌റൈൻ ഇന്ത്യക്കാർക്കുള്ള വിസിറ്റിംഗ് വിസ പ്രവേശനത്തിന് വിലക്കെർപ്പെടുത്തി. വെള്ളിയാഴ്ച മുതൽ ബഹ്‌റൈനിലേക്ക് ഇന്ത്യയിൽ നിന്ന് റസിഡന്റ് വിസക്കാർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. സന്ദർശന വിസക്കാർക്ക് അനുമതി നൽകുകയില്ലെന്ന് കൊവിഡ് പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ മുതൽ ഒരാഴ്ച്ചത്തേക്കാണ് വിലക്ക്
ഇന്ത്യയെ കൂടാതെ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും ബഹ്റൈനിൽ റസിഡൻറ് വിസ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഇവർക്ക് ബഹ്റൈനിൽ 10 ദിവസത്തെ ക്വാറൻറീനും നിർബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് പരിശോധനയുടെ സർട്ടിഫിക്കറ്റ് ഇവർ ഹാജരാക്കണം. ബഹ്റൈനിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ വെച്ചും തുടർന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കൊവിഡ് പരിശോധന നടത്തുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."