ജിദ്ദയില്‍ സഊദി-ഇന്ത്യന്‍ അസോസിയേഷന് കൂട്ടായ്മ നിലവില്‍ വന്നു
ജിദ്ദ: സഊദിയിലെ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമം മുഖ്യ ലക്ഷ്യമാക്കി സഊദി ഇന്ത്യന്‍ അസോസിയേഷന് എന്ന പേരില്‍ ഒരു പുതിയ സംഘടന രൂപീകരിച്ചതായി ഭാരവാഹികള്‍ ജിദ്ദയില്‍ വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹ്യ സാംസ്കാരിക സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമായ ഇന്നത്തെ സാഹചര്യത്തില്‍ സഊദിയിലെ ഇന്ത്യന്‍ പ്രവാസികളില്‍ എല്ലാ വിഭാഗം ജനങ്ങളെയും അവരവരുടെ മത രാഷ്ട്രീയ ജാതി വര്‍ഗ വ്യത്യസ്തതകള്‍ നിലനിര്‍ത്തി അവരെ ഒരു കുടക്കീഴില് കൊണ്ട് വരിക, പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കൃത്യമായി അഭിമുഖീകരിക്കുക, സാമ്പത്തിക മേഖലയില്‍ സുസ്ഥിരത ഉണ്ടാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും കണ്ടെത്തുക, അവരുടെ സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുക, നിയമ പരമായ പരിരക്ഷ ഉറപ്പ് വരുത്തുക, ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവയെ സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്ന രൂപത്തില്‍ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുക, സഊദിയിലെ തൊഴില്‍ നിയമങ്ങളെക്കുറിച്ച് പ്രവാസികളെ ബോധവാന്മാരാക്കുക തുടങ്ങിയ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് സംഘടന പ്രവര്‍ത്തിക്കുക എന്നും ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ കുറേ മാസങ്ങളായി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പ്രവാസികള്‍ക്ക് വേണ്ടി കുറേ അധികം കാര്യങ്ങള്‍ ചെയ്തതിന് ശേഷമാണ് അതിലെ മെമ്പര്‍മാര്‍ ഒരു സംഘടന സംവിധാനത്തേക്കുറച്ചു ആലോചിച്ചതെന്ന് സഊദി ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നാസര്‍ വെളിയംകോട് പറഞ്ഞു. ഈ സംഘടനക്ക് നേതൃത്വം കൊടുക്കുന്നവര്‍ ജിദ്ദയുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തും കലാ സാംസ്കാരിക രംഗത്തും ജീവ കാരുണ്യ മേഖലയിലും പതിറ്റാണ്ടുകള്‍ പാരമ്പര്യം ഉള്ളവരുമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ട് പോകുന്ന സംഘടനയില്‍ മലയാളികള്‍ അല്ലാത്തവരെയും വൈകാതെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാന്‍ സ്വയം മുന്നോട്ട് വന്നവരാണ് സംഘടനയില്‍ ഉള്ളവരെന്ന് സഊദി ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ. വിനീത പിള്ള പറഞ്ഞു. സംഘടനയെ മുഴുവന്‍ ഇന്ത്യന്‍ പ്രവാസികളുടെയും ഒരു പൊതു വേദിയായി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഷറഫിയ്യ ഇമ്പീരിയല്‍ റെസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികളായ നാസര്‍ വെളിയംകോട്, ഡോ. വിനീത പിള്ള, വിജേഷ് ചന്ദ്രു, ഹിജാസ് കളരിക്കല്‍, റസാഖ് ആലുങ്ങല്‍, ഉനൈസ് തിരൂര്‍, യു. എം ഹുസൈന് മലപ്പുറം, സുരേഷ് പടിയം, കെ. പി ഉമ്മര്‍ മങ്കട, ശ്യംരാജന്, അബ്ബാസ് പെരിന്തല്‍മണ്ണ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."