HOME
DETAILS

മോദിയുടെ ആഗ്രഹവും പാംപ്ലാനിയുടെ പ്രസ്താവനയും

  
backup
March 23 2023 | 20:03 PM

state-ekection-and-bjp


മാർച്ച് അവസാനിച്ചതോടുകൂടി ഈ തെരഞ്ഞെടുപ്പ് പരമ്പരയിലെ മിന്നും താരമായിരിക്കുകയാണ് ബി.ജെ.പി. നാഗാലാൻഡും ത്രിപുരയും തിരിച്ചുപിടിച്ചെന്നു മാത്രമല്ല, മേഘാലയയിൽ ഒരു കൂട്ടുമന്ത്രിസഭ രൂപീകരിക്കാനും ഭാരതീയ ജനതാ പാർട്ടിക്കു സാധിച്ചു. മിസോറമിനെ കൂടാതെ അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിലും ബി.ജെ.പിയാണ് അധികാരത്തിലേറിയിട്ടുള്ളത്. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ വിജയം ഉറപ്പായതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്; 'കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ പ്രവർത്തനംകൊണ്ട് നാഗാലാൻഡ്, മേഘാലയ, ഗോവ എന്നിടങ്ങളിൽ എങ്ങനെ വിജയം കൈവരിച്ചോ സമാന വിജയം വരും വർഷങ്ങളിൽ ബി.ജെ.പിക്ക് കേരളത്തിലുണ്ടാവുമെന്നതിൽ എനിക്ക് ആത്മവിശ്വാസമുണ്ട്' എന്നാണ്.
.

ക്രിസ്തീയർക്കെതിരേയുള്ള ഒറ്റപ്പെട്ട ആക്രമണങ്ങൾ മാറ്റിനിർത്തിയാൽ വ്യക്തമാകുന്ന ചില വസ്തുതകളുണ്ട്. ഹൈന്ദവതയെയും ഗോത്രമതങ്ങളെയും ബന്ധിപ്പിക്കുകയും ക്രിസ്തീയ വിഭാഗങ്ങളെ ചേർത്തുനിർത്തുകയും വഴി 2014 മുതൽ വടക്കുകിഴക്കൻ മേഖലകളിൽ പ്രത്യക്ഷ മുന്നേറ്റം ഉണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം, തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഞായറാഴ്ച നടത്തിയ പരാമർശം മറ്റു ചില സൂചനകൾ നൽകുന്നുണ്ട്. 'കേന്ദ്രസർക്കാർ റബറിന്റെ വില വർധിപ്പിച്ചാൽ സ്വാഭാവികമായും കേരളത്തിൽനിന്ന് ഒരു ബി.ജെ.പി എം.പിയെ തെരഞ്ഞെടുത്ത് അയക്കാൻ സഭ സഹായിക്കും' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 'സഭക്ക് ബി.ജെ.പിയോട് അയിത്തമോ വൈരാഗ്യമോ ഇല്ലെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു. 'എന്തിരിക്കിലും ബി.ജെ.പി ഈ രാജ്യം ഭരിക്കുന്ന കക്ഷിയാണ്. കർഷകരുടെ പ്രശ്‌നങ്ങൾ അവർ പരിഗണിച്ചാൽ ഞങ്ങൾ അവർക്ക് തന്നെ വോട്ടു ചെയ്യുമെന്നും' പാംപ്ലാനി വ്യക്തമാക്കി. അതേസമയം, ഈസ്റ്ററിനോടനുബന്ധിച്ച് ബി.ജെ.പി നേതാക്കൾ എല്ലാ ക്രിസ്തീയ ഭവനങ്ങളും സന്ദർശിച്ചേക്കുമെന്ന വിവരങ്ങളും ബി.ജെ.പി വൃത്തങ്ങളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ആര് അധികാരത്തിൽ വരണമെന്നു ക്രിസ്ത്യൻ വോട്ടുകൾക്ക് തീരുമാനിക്കാൻ കെൽപ്പുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആറു സംസ്ഥാനങ്ങളിലും ഇന്ന് ബി.ജെ.പിക്ക് ഭരണമുണ്ടെന്നത് നിരാകരിക്കാനാവാത്ത വസ്തുതയാണ്. അതിനാൽ തന്നെ കേരളത്തിലും ബി.ജെ.പി വരുമെന്ന മോദിയുടെ ആത്മവിശ്വാസവും തലശേരി ബിഷപ്പിന്റെ പ്രസ്താവനയും കൂട്ടിവായിക്കുമ്പോൾ ഇതെല്ലാം യാദൃച്ഛികമെന്നു തോന്നുന്നില്ല. അതേസമയം, കേരളം ബി.ജെ.പിയുടെ അടുത്ത താവളമാവാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ടുതാനും.
കേരളത്തിന് ബി.ജെ.പി നൽകുന്ന പ്രാധാന്യവും അവരുടെ പ്രയത്‌നങ്ങളുമെല്ലാം കണക്കിലെടുത്താൽ പോലും ഇവിടെ ബി.ജെ.പിക്ക് സുവ്യക്ത പ്രവേശനം ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. 2016ൽ മാത്രമാണ് ബി.ജെ.പിയുടെ ചരിത്രത്തിൽതന്നെ കേരളത്തിൽ ഒരു അസംബ്ലി സീറ്റ് ലഭിച്ചത്. എന്നാൽ 2021ൽ അതും സി.പി.എമ്മിനു മുമ്പിൽ നഷ്ടമായി. ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഒരു സീറ്റുപോലും ഇന്നേവരെ ലഭിച്ചിട്ടില്ല. കേരളാ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ മോദിയുടെ പ്രസ്താവനയെക്കുറിച്ചു പ്രതികരിച്ചത് അത്യാഗ്രഹം എന്നാണ്. കോൺഗ്രസ് എം.എൽ.എയും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശൻ പറഞ്ഞത് കേരളത്തിൽ ബി.ജെ.പിക്ക് ഇടമില്ലെന്നാണ്. പ്രതിപക്ഷത്തെ ദുർബലമാക്കുന്നതിനായി ബി.ജെ.പിക്ക് ഇടം കൊടുക്കാൻ ശ്രമിക്കുന്നത് സി.പി.എമ്മാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.


കേരളരാഷ്ട്രീയം കാലങ്ങളായി ഇരുധ്രുവങ്ങളിലായാണ് നിൽക്കുന്നത്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരുവശത്തും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി മറുവശത്തും. എന്നാൽ കാലങ്ങൾകൊണ്ടാണെങ്കിൽ പോലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിനു വോട്ടുശതമാനം വർധിച്ചിട്ടുണ്ട്. 2011ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 6.6 ശതമാനമായിരുന്ന ബി.ജെ.പിയുടെ വോട്ടുശതമാനം 2016ൽ 14.93 ശതമാനമായി വർധിച്ചെങ്കിലും 2021ൽ ഇത് 14.4 ശതമാനമായി കുറഞ്ഞു. അവസാന തെരഞ്ഞെടുപ്പുകളിൽ ഏഴിടത്താണ് ബി.ജെ.പിക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. മറ്റു പല സീറ്റുകളിലും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുന്നതരത്തിലുള്ള വോട്ടുകൾ പല പ്രശസ്തരേയും മത്സരിപ്പിച്ചുകൊണ്ട് തങ്ങൾക്കനുകൂലമാക്കാനും ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവനയെ സസൂക്ഷ്മം വീക്ഷിക്കേണ്ടത്. കേരളത്തിൽ ക്രിസ്ത്യൻ കക്ഷികളുമായി ബി.ജെ.പിക്ക് സഖ്യമുണ്ടാവുന്നതിലൂടെ നിലവിൽ അത്യാവശ്യമായിരിക്കുന്ന വിജയത്തിലേക്കു നേരിയൊരാക്കം ലഭിക്കുമെന്നു മാത്രമല്ല, ആ മുന്നേറ്റം വലതുപക്ഷത്തെയോ ഇടതുപക്ഷത്തെയോ ദോഷകരമായി ബാധിക്കുകയും ചെയ്യും. കേരള ജനസംഖ്യയുടെ ഏകദേശം പകുതിയും ന്യൂനപക്ഷങ്ങളാണ്. 26 ശതമാനം മുസ്‌ലിംകളും പതിനാറു ശതമാനം ക്രിസ്തീയരുമാണുള്ളത്. മുസ്‌ലിംകൾ ബി.ജെ.പിക്കൊപ്പം നിൽക്കില്ലെന്നത് വ്യക്തമായതിനാൽ ക്രിസ്ത്യൻ രാഷ്ട്രീയ പാളയത്തിലാണ് ബി.ജെ.പിയുടെ സഖ്യപ്രതീക്ഷ നിലനിൽക്കുന്നത്. കേരളത്തിന്റെ ക്രിസ്ത്യൻ രാഷ്ട്രീയത്തിൽ സമൂല സ്വാധീനമുണ്ടായിരുന്ന പ്രാദേശികകക്ഷി കേരളാ കോൺഗ്രസ് രാഷ്ട്രീയചിത്രത്തിൽ അപ്രസക്തമായതോടെ ബി.ജെ.പിക്കുള്ള സാധ്യതകളേറുക തന്നെയാണ്. തുടരെയുള്ള ഭിന്നതകളും കെ.എം മാണിയുടെ മരണവുമാണ് കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയഭാവിയെ തകർത്തുകളഞ്ഞത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബിഷപ്പ് കൗൺസിലുൾപ്പെടെ ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ അനിഷേധ്യ സ്വാധീനമുള്ള പല സംഘടനകളും കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ അവരുടെ ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്.

 


ബി.ജെ.പി സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്ന മധ്യകേരളത്തിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും കൃഷിയെ, അതും റബർ കൃഷിയെ ആശ്രയിച്ചാണുള്ളത്. സ്വാഭാവിക റബറിൻ്റെയും അനുബന്ധ ഉത്പന്നങ്ങളുടേയും ഇറക്കുമതി നിരോധിച്ച് തദ്ദേശീയ റബറുത്പാദനം പ്രോത്സാഹിപ്പിക്കണമെന്നത് 2013 മുതൽ കേരളത്തിലെ റബർ കർഷകരുടെ നിരന്തര ആവശ്യമാണ്. കേരളത്തിന്റെ മലമ്പ്രദേശങ്ങളിൽ കാർഷികത്തോട്ടങ്ങളുള്ള ക്രിസ്ത്യൻ വിഭാഗം നേരിട്ടുകൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യവും വലിയ ആഘാതമാണ് കാർഷിക വരുമാനത്തിലുണ്ടാക്കുന്നത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിലൂടെ നിലവിലുള്ള ഗുരുതര സാഹചര്യത്തെ പരിഹരിക്കാൻ സാധിച്ചേക്കും. ഇതിനായി കേന്ദ്രത്തെ സമീപിച്ചിരുന്നെങ്കിലും ഇയാവശ്യം കേന്ദ്രം തള്ളുകയാണുണ്ടായത്. അതേസമയം, ബഫർ സോൺ നിർണയത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ആശ്വാസകരമായ വിധിയാണ് പരമോന്നത നീതിപീഠത്തിൽ നിന്നുണ്ടായത്. പല കേരളാ ബിഷപ്പുമാരും ബി.ജെ.പിയുമായി നീക്കുപോക്കുകളുണ്ടാക്കാൻ ശ്രമിച്ചിരുന്നെങ്കിലും സംഘ്പരിവാർ സംഘടനകളുടെ പ്രവർത്തനങ്ങൾ ഈ സൗഹൃദശ്രമങ്ങളെ ഫലവത്താക്കിയില്ല. എൽഗാർ പരിഷദ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് തടവിലിരിക്കേ അന്തരിച്ച ഫാദർ സ്റ്റാൻ സ്വാമിയുടെ വിഷയത്തിലുള്ള നിരുത്തരവാദ നിലപാടിൽ പൗരസമൂഹത്തിൽ നിന്നുണ്ടായ എതിർപ്പുകളെ കുറിച്ചും പുരോഹിത സമൂഹത്തിന് ആശങ്കകളുണ്ട്. കൂടാതെ സഭയുടെ ദീർഘകാല ആവശ്യമായ ദലിത് ക്രിസ്ത്യാനികൾക്കുള്ള സംവരണത്തിൽ ആർ.എസ്.എസിന്റെ നിലപാട് സഭയും സംഘ്പരിവാറും തമ്മിലുള്ള ഭിന്നതക്കുള്ള മുഖ്യകാരണമാണ്. മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ കീഴിൽ സർക്കാർ കമ്മിറ്റി രൂപീകരിച്ചത് കേരളത്തിൽ ചില പ്രതീക്ഷകൾ ഉണർത്തിയിരുന്നെങ്കിലും സംഘ്പരിവാറിന്റെ വാർത്താവിനിമയ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര അത്തരം സംവരണത്തിനെതിരെ രംഗത്തുവന്നിരുന്നു.


ലൗ ജിഹാദ് പോലുള്ള വിഷയങ്ങളിൽ പരിഹാരം ഉണ്ടാക്കണമെന്ന തന്ത്രവുമായാണ് ബി.ജെ.പി ക്രിസ്തീയ വിഭാഗവുമായി അടുക്കാൻ ശ്രമിക്കുന്നത്. മുസ്‌ലിം സമുദായത്തിനെതിരേ ഇസ് ലാമോഫോബിയ വളർത്തി ക്രിസ്ത്യൻ വിഭാഗവുമായി അടുക്കുക എന്നതാണ് ബി.ജെ.പിയുടെ നിലവിലെ തന്ത്രം. എന്നാൽ ഈ തന്ത്രം വഴി ബി.ജെ.പിയും ക്രിസ്ത്യൻവിഭാഗവും എത്രകണ്ട് അടുക്കുന്നുവോ അത്രകണ്ട് ശക്തമാവും ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ലഭിക്കുന്ന മുസ്‌ലിം പിന്തുണ. തങ്ങളുടെ സ്വാഭാവിക വോട്ടുകളേക്കാൾ ബി.ജെ.പിയെ തുരത്താൻ സഹായകമാവുക മുസ്‌ലിം വോട്ടുകളാണെന്ന ബോധ്യം ഇടതിനും വലതിനുമുള്ളതിനാൽ അവരുടെ തന്ത്രവും മുസ് ലിംകളെ കഴിയുന്നത്ര തങ്ങളോട് അടുപ്പിക്കുക എന്നതുതന്നെയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ സ്വാധീനം ശക്തമാക്കാനുള്ള ബി.ജെ.പിയുടെയും ക്രിസ്ത്യൻ വിഭാഗങ്ങളുടെയും ശ്രമങ്ങളിൽ കേരളാ മുസ്‌ലിംകൾ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. എങ്കിലും പ്രയത്‌നം ഉപേക്ഷക്കാൻ ബി.ജെ.പിയും തയാറല്ല. മോദി പറഞ്ഞതുപോലെ ഒരുനാൾ അവർ കേരളത്തിൽ അധികാരത്തിൽ വരും എന്നതുതന്നെയാണ് അവർ പ്രതീക്ഷിക്കുന്നതും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago