പഞ്ചാബ് കിങ്സിന് ജയം
മുംബൈ
ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്ലേ ഓഫിനായുള്ള നിർണായക പോരാട്ടത്തിൽ ആർ.സി.ബിയെ തുരത്തി പഞ്ചാബ്. 54 റൺസിനായിരുന്നു പഞ്ചാബിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബിക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ കഴിഞ്ഞുള്ളു. ലിയാം ലിവിങ്സ്റ്റൻ(70), ജോണി ബെയർസ്‌റ്റോ (66) എന്നിവരുടെ ബാറ്റിങ്ങാണ് പഞ്ചാബിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ആർ.സി.ബിക്കായി ഹർഷൽ പട്ടേൽ നാലും വനിൻഡു ഹസരങ്ക രണ്ടും ഗ്ലെൻ മാക്‌സ് വെൽ, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ജോണി ബെയർസ്‌റ്റോയും (66) ശിഖർ ധവാനും (21) ചേർന്ന് നൽകിയത്. കടന്നാക്രമിച്ച ബെയർസ്‌റ്റോ ആർ.സി.ബി ബൗളർമാരെ ശരിക്കും വെള്ളം കുടിപ്പിച്ചു.
ആർ.സി.ബി ബൗളർ ജോഷ് ഹെയ്‌സൽവുഡിന്റെ ആദ്യ ഓവറിൽ 22 റൺസാണ് ബെയർസ്‌റ്റോ നേടിയത്.
ധവാനും പതിയെ ആക്രമത്തിലേക്ക് ചുവടുമാറ്റിയെങ്കിലും ഗ്ലെൻ മാക്‌സ് വെൽ കൂട്ടുകെട്ട് പൊളിച്ചു. അഞ്ച് ഓവറിൽ 60 റൺസെന്ന നിലയിൽ നിൽക്കവെയാണ് 15 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സും പറത്തിയ ധവാനെ മാക്‌സ് വെൽ ക്ലീൻബൗൾഡ് ചെയ്യുന്നത്. മാക്‌സ് വെല്ലിന്റെ ടേണിങ് പന്തിൽ സ്വീപ് ഷോട്ടിന് ശ്രമിച്ച ധവാന്റെ ടൈമിങ് പിഴച്ചപ്പോൾ കുറ്റി തെറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."