HOME
DETAILS
MAL
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; സ്റ്റേ ലഭിച്ചില്ലെങ്കില്‍ വയനാട് പോളിങ് ബൂത്തിലേക്ക്
backup
March 24 2023 | 10:03 AM
ന്യൂഡല്‍ഹി: എം.പി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി മേല്‍ക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ വയനാടും പോളിങ് ബൂത്തിലേക്ക് കടക്കും. ഒരു മണ്ഡലത്തില്‍ ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.
മോദിമാരെല്ലാം കള്ളന്മാര് പരാമര്‍ശത്തില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് നടപടി. ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്. ഇനി ആറ് വര്‍ഷത്തേക്ക് രാഹുല്‍ഗാന്ധിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.
അതേസമയം നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."