കൊറോണ വൈറസിന് വായുവിലൂടെ 10 മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും
ന്യൂഡല്‍ഹി: മൂക്കിലൂടെയുള്ള സ്രവത്തിലൂടെയും ഉമിനീരിലൂടെയുമാണ് പ്രാഥമികമായി കൊറോണ വൈറസ് പടരുന്നതെന്നും വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസിന് പത്തുമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നും സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം.
രോഗബാധിതരുടെ ഉമിനീര്, തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ വായില്‍ നിന്നോ മൂക്കില്‍നിന്നോ പുറത്തുവരുന്ന ശ്രവത്തുള്ളികള്‍ എന്നിവയിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്. അതിനാല്‍ സാമൂഹിക അകലം പൂര്‍ണമായി പാലിക്കണം.
അടച്ചിട്ട മുറിയില്‍ എ.സി പ്രവര്‍ത്തിപ്പിക്കുന്നത് വൈറസ് അതിവേഗം പകരുന്നതിന് കാരണമാവും.
വാക്സിന് സ്വീകരിച്ചാലും ഇല്ലെങ്കിലും മാസ്ക്, സാമൂഹിക അകലം, തുറസ്സായ സ്ഥലങ്ങളിലുളള ജീവിതവും പാലിക്കണം. മുറികളില്‍ ഫാന്‍ അനിവാര്യമാണ്. പക്ഷേ ദുഷിച്ച വായു മറ്റുള്ളവരിലേക്ക് എത്തുന്ന വിധത്തില്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കരുത്.
മുറിയുടെ വാതിലുകളും ജനാലകളും അടച്ചിട്ടാല്‍ എക്സോസ്റ്റ് ഫാനും പെഡസ്റ്റല്‍ ഫാനുകളും പ്രവര്‍ത്തിപ്പിക്കണം. മുറിയ്ക്കുള്ളില്‍ നിന്ന് വൈറസ് പടരാനുള്ള സാധ്യത ഇതുവഴി പരമാവധി കുറയ്ക്കാന്‍ കഴിയും. തൊഴിലിടങ്ങളില്‍ വാതിലുകളും ജനാലകളും പൂര്‍ണമായും തുറന്നിടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."