'തണുപ്പിച്ചൊരു യാത്ര' എസി 3 ടയര്‍ ഇക്കണോമി ക്ലാസ് നിരക്കില്‍ മാറ്റം, റീഫണ്ട് ലഭിക്കുന്നത് ഇവര്‍ക്ക്.. കൂടുതലറിയാം
പോക്കറ്റ് കാലിയാകാതെ മനസും ശരീരവും തണുപ്പിച്ചുള്ളൊരു യാത്രയ്ക്ക് അവസരമൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. എസി ത്രീ ടയര്‍ ഇക്കണോമി ടിക്കറ്റിന്റെ കൂട്ടിയ നിരക്ക് കുറച്ചു. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.
അതേസമയം മുന്‍കൂട്ടി എസി ത്രീ ടയര്‍ ഇക്കണോമി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്ത ആളുകള്‍ക്ക് അധികമായി നല്കിയ തുക റെയില്‍വെ റീഫണ്ട് ചെയ്യും. നിരക്ക് കുറച്ചുവെങ്കിലും യാത്രക്കാര്‍ക്ക് നേരത്തെ നല്‍കിയിരുന്നതുപോലെ കിടക്കവിരി(ലിനന്‍) നല്കുന്നത് തുടരും.
എസി ത്രീ ടയറിനെ അപേക്ഷിച്ച് ആറുമുതല്‍ ഏഴുശതമാനം വരെ കുറവായിരുന്നു ഇക്കണോമി ക്ലാസിന്റെ നിരക്ക്. എന്നാല്‍ കഴിഞ്ഞവര്‍ഷം എസി ത്രീ ടയര്‍ ടിക്കറ്റ് നിരക്കിന് സമാനമായി ഇക്കണോമി ക്ലാസ് പരിഷ്‌കരിക്കുകയായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്.
എസി 3ടയര്‍ ഇക്കണോമി
എസി 3ടയര്‍ ഇക്കണോമി ക്ലാസി ഏറ്റവും വലിയ പ്രത്യേകത കൂടിയ എണ്ണം ബെര്‍ത്തുകളാണ്. 72ല്‍ നിന്ന് 83 ആയി ആണ് ഇതിലെ വര്‍ധിപ്പിച്ച ബെര്‍ത്ത് കപ്പാസിറ്റി. ഏറ്റവും മികച്ച മോഡുലാര്‍ ഡിസൈന്‍ ആണ് സീറ്റുകള്‍ക്കും ബെര്‍ത്തുകള്‍ക്കും നല്കിയിരിക്കുന്നത്. മടക്കാവുന്ന തരത്തിലുള്ള സ്‌നാക് ടേബിള്‍ ഇതിലുണ്ട്. ഓരോ ബെര്‍ത്തിനും വ്യക്തിഗത എസി വെന്റുകള്‍,ഓരോ കോച്ചിലും ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്ക് കയറുവാന്‍ വിശാലമായ ടോയ്‌ലറ്റ് വാതിലും പ്രവേശന കവാടവും ഉണ്ട്. ഓരോ ബെര്‍ത്തിനും വ്യക്തിഗത റീഡിംഗ് ലാമ്പും യുഎസ്ബി ചാര്‍ജിംഗ് പോയിന്റുകളും ഈ ക്ലാസില്‍ ലഭ്യമാക്കിയിട്ടുണ്ട്. നടുവിലും മുകളിലെ ബര്‍ത്തുകളിലും വര്‍ധിപ്പിച്ച ഹെഡ്‌റൂം, പബ്ലിക് അഡ്രസും പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റവും, സി സി ടി വി ക്യാമറ തുടങ്ങിയവയാണ് ഈ കോച്ചിന്റെ പ്രധാന സവിശേഷതകള്‍. വാട്ടര്‍ ബോട്ടിലുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്കുള്ള ഹോള്‍ഡറുകള്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. മധ്യഭാഗത്തെയും മുകളിലെയും ബര്‍ത്തുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഗോവണികളും മെച്ചപ്പെട്ട രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."