ഡല്‍ഹിയില്‍ വീണ്ടും ഉഷ്ണതരംഗം; നഗരത്തില്‍ ഓറഞ്ച് അലര്‍ട്ട്
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് ദിവസമായി ഡല്‍ഹിയെ ചുട്ടുപൊള്ളിക്കുന്ന ഉഷ്ണതരംഗം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. നഗരത്തില്‍ ചൂട് അതിശക്തമാകുമെന്നും ഉയര്‍ന്ന താപനില 46 ഡിഗ്രി കടക്കുമെന്നും കാലവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കന്നു. ചൂട് കൂടുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഡല്‍ഹിയിലെ ബേസ് സ്റ്റേഷനായ സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയിലെ പരമാവധി താപനില 42.5 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 44 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും പ്രവചിക്കുന്നു. ജാഫര്‍പൂരിലെയും മുംഗേഷ്പൂരിലെയും ചൂട് യഥാക്രമം 45.6 ഡിഗ്രി സെല്‍ഷ്യസും 45.4 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
ശനിയാഴ്ച തലസ്ഥാനത്ത് പലയിടത്തും ശക്തമായ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ ഈ വര്‍ഷം ഇത് അഞ്ചാമത്തെ ഉഷ്ണതരം ഗം ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരെണ്ണം മാര്‍ച്ചിലും മൂന്നെണ്ണം ഏപ്രിലിലും റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനത്ത് മഴ കുറഞ്ഞത് ചൂടുകൂടാന്‍ കാരണം ആയി എന്നാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."