'അതി ജാഗ്രതയോടെ ലിനിയുടെ ഓര്‍മകള്‍ പുതുക്കാം'; സിസ്റ്റര്‍ ലിനിയെ സ്മരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
കോഴിക്കോട്: നിപയോട് പൊരുതി മരിച്ച സിസ്റ്റര്‍ ലിനിയെ അനുസ്മരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലിനിയുടെ മൂന്നാം ഓര്‍മദിനമായ ഇന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷിനെ ഫോണില്‍ വിളിച്ച് വീണ് വിവരങ്ങള്‍ അന്വേഷിച്ചു.
നിപ ബാധിച്ചെന്ന് സംശയം തോന്നിയപ്പോള്‍ സഹപ്രവര്‍ത്തകരോടും വീട്ടുകാരോടും ലിനി കാണിച്ച മുന്‍കരുതല്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വീണ പറഞ്ഞു.
മരണം മുന്നില്‍ കണ്ടപ്പോഴും മക്കളുള്‍പ്പെടെയുള്ളവരെ കാണാതെ, ആത്മധൈര്യം കൈവിടാതെ ലിനി രോഗത്തോട് പൊരുതി. കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവന് പണയപ്പെടുത്തി നാടിനെ സേവിക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലിനിയുടെ ജീവിതം ആവേശമാണ്. അതിജാഗ്രതയോടെ ഈ കാലഘട്ടത്തില്‍ നമുക്ക് ലിനിയുടെ ഓര്‍മകള്‍ പുതുക്കാം. വിശ്രമമില്ലാതെ കരുതലോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് വീണാ ജോര്‍ജ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."