രാജ്യത്ത് വീണ്ടും നാലായിരത്തിലേറെ കൊവിഡ് മരണം, പ്രതിദിന കേസുകള്‍ കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും നാലായിരത്തിലേറെ കൊവിഡ് മരണം. 4-29 പേരാണ് 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങിയത്. അതേസമയം പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നത് നേരിയപ്രതീക്ഷ നല്‍കുന്നുണ്ട്. 2,59,551 ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കേസ്. ഏതാണ്ട് ഒരു ലക്ഷത്തോളം കേസുകള്‍ കുറഞ്ഞെന്നാണ് വിലയിരുത്തല്‍. 30,27,925 ആണ് രാജ്യത്തെ ആകെ ആക്ടിവ് കേസുകള്‍.
2,60,31,991 ആണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍. ഇതില്‍ 2,27,12,735 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 30,27,925 പേരാണ് ചികിത്സയിലുള്ളത്.
2,91,331 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് മൂലം ജീവന് നഷ്ടമായത്. 19,18,79,503 പേര്‍ക്ക് വാക്സിന് നല്‍കിയതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 20,61,683 സാമ്പിളുകള്‍ ഇന്നലെ പരിശോധിച്ചതായി ഇന്ത്യന്‍കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിക്കുന്നു.
തമിഴ്നാട്(35,579), കേരളം ( 30,491),മഹാരാഷ്ട്ര (29,911), കര്‍ണാടക(28,869), ആന്ധ്രപ്രദേശ് (22,610) എന്നിവയാണ് രാജ്യത്ത് ഏറ്റവും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങള്‍. രാജ്യത്ത് ആകെ കേസുകളുടെ 56.81 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട്ടില്‍ മാത്രം 13.71 ശതമാനം. കേരളവും തമിഴ്നാടും മാത്രമാണ് മുപ്പതിനായിരത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ കേസുകള്‍ താരതമ്യേന കുറഞ്ഞിട്ടുണ്ട്. അതേ സമയം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിട്ടുള്ളത് മഹാരാഷ്ട്രയില്‍ തന്നെയാണ്. 984 പേരാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.
അഞ്ച് ശതമാനത്തോളമാണ് ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക്. മുംബൈയിലും നിരക്ക് പത്തു ശതമാനത്തില്‍ താഴെ എത്തിയിട്ടുണ്ട്. ചെന്നൈയിലും പോസിറ്റിവിറ്റി റേറ്റ് കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."