HOME
DETAILS

'നിന്റെ ഓര്‍മകള്‍ക്ക് മരണമില്ല, നിന്റെ പോരാട്ടത്തിന് മറവിയില്ല'; ലിനിയുടെ ഓര്‍മകളില്‍ ഭര്‍ത്താവ് സജീഷ്

  
backup
May 21 2021 | 07:05 AM

lini-sister-memory-by-her-husband-sajeesh-2021

തിരുവനന്തപുരം: സിസ്റ്റര്‍ ലിനിയുടെ ഓര്‍മദിവസം രണ്ട് മക്കളെയും നെഞ്ചോടൊതുക്കി അവളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഭര്‍ത്താവ് സജീഷ്.

സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും
മേയ് 21.
കൊഞ്ചിച്ചും ലാളിച്ചും മതിവരാതെ ഞങ്ങളുടെ കുഞ്ഞു മക്കളെ വിട്ട് അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവള്‍...
എത്ര വേഗമാണ് ശൂന്യത നിറഞ്ഞത്...
കരഞ്ഞു തീര്‍ത്ത രാത്രികള്‍..
ഉറക്കമകന്ന ദിവസങ്ങള്‍...
സിദ്ധു മോന്‍ അമ്മയെ തിരഞ്ഞ് നടന്നപ്പോള്‍ നിസ്സഹായതയോടെ നോക്കി നിന്ന നിമിഷങ്ങള്‍....
അമ്മ ഇനി വരില്ല എന്നും അമ്മ ആകാശത്തിലേക്ക് പോയെന്നും പറഞ്ഞ് സിദ്ധുവിനെ ആശ്വസിപ്പിക്കുന്ന കുഞ്ഞുവിന്റെ പക്വതയും....
നിപ്പ എന്ന മഹാമാരിയുടെ ഒറ്റപ്പെടുത്തല്‍...
ഒരു നാട് മുഴുവന്‍ ഒറ്റക്കെട്ടായ് ചെറുത്ത് നിന്നത്. ..
'ലിനിയുടെ മക്കള്‍ കേരളത്തിന്റെ മക്കളാണ്.' എന്ന മുഖ്യമന്ത്രിയുടെ വാക്ക്..
രാഷ്ട്രീയത്തിനും മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളും ഞങ്ങളെ മാറോട് ചേര്‍ത്ത നിമിഷങ്ങള്‍...
ലിനി ബാക്കി വച്ച് പോയ അനശ്വരമായ ഓര്‍മകളെ ലോകം മുഴുവന്‍ നെഞ്ചില്‍ ഏറ്റിയത്...
അവളിലൂടെ മഹനീയമാക്കപ്പെട്ട നഴ്‌സ് എന്ന പദം....
നിപ കണ്ട് പകച്ചു പോയ ആദ്യ നിമിഷവും മറ്റൊരു മഹാമാരി വന്നപ്പോള്‍ പൊരുതി നിക്കാന്‍ നേടിയ ആത്മ വിശ്വാസവും ഇന്ന് അവളുടെ ഓര്‍മകള്‍ക്ക് ശക്തി പകരുന്നു..
ലിനി...
ഇന്ന് നിന്റെ പിന്‍ഗാമികള്‍ ഹൃദയത്തില്‍ തൊട്ട് പറയുന്നു 'ലിനി നീ ഞങ്ങള്‍ക്ക് ധൈര്യമാണ്, അഭിമാനമാണ്, പ്രചോദനമാണ്'
എനിക്ക് ഉറപ്പാണ് ലിനി..
'മാലാഖമാര്‍' എന്ന പേരിന് അതിജീവനം എന്നര്‍ത്ഥം നല്കിയതില്‍ നിന്റെ പങ്ക് വളരെ വലുതാണ്.
അവരെ ചേര്‍ത്ത് പിടിക്കണം എന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കുന്നതില്‍ നിന്റെ സേവനം വലിയൊരു പാഠമാണ്.
മേയ് മാസ പുലരികള്‍ വല്ലാത്തൊരു നോവാണ്..
അന്നൊരു മേയ് മാസത്തില്‍ ആണ് ഞാനും അവളും ജനിച്ചത്...
മേയ്മാസത്തില്‍ തന്നെ യാണ് മാലാഖമാരുടെ ദിനവും....
അന്നൊരു മേയ് മാസത്തില്‍ ആണ് അവള്‍ ഞങ്ങളെ വിട്ടു പോയതും....
അവളില്ലാത്ത ശൂന്യതയില്‍നിന്ന് ഇടയ്‌ക്കൊക്കെ മനസ്സ് തിരയുന്ന ഏട്ടാ..
എന്നൊരു വിളി....
എന്നിരുന്നാലും ലിനി...
നീ ഞങ്ങള്‍ക്ക് അഭിമാനം ആണ്
നിന്റെ ഓര്‍മകള്‍ക്ക് മരണമില്ല...
നിന്റെ പോരാട്ടത്തിന് മറവിയില്ല..
ലിനി...
നീ കൂടെ ഇല്ല എന്നയാഥാര്‍ഥ്യത്തിന്റെ ഇടയിലും നിന്നെ ഓര്‍ത്ത് അഭിമാനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം......
Miss you Lini....



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago