'മികവുറ്റ നാല് പതിറ്റാണ്ട്' ദുബൈ മലയാളിയുടെ ഷിപ്പിങ് കമ്പനി പുതിയ ഫാക്ടറി തുറന്നു
ദുബൈ: നാലു പതിറ്റാണ്ടായി ദുബൈയില്‍ കപ്പല്‍ നിര്‍മ്മാണ മെയിന്റനന്‍സ് രംഗത്ത് മികവ് തെളിയിച്ച എക്‌സ്‌പേര്‍ട്ട് മറൈന്‍ ഷിപ്പിങ് സര്‍വീസ് കമ്പനി പുതിയ ഫാക്ടറി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളിയായ എന്‍.എം പണിക്കരുടെ നേതൃത്വത്തിലുള്ള സംരംഭത്തിന്റെ ഉദ്ഘാടനം മുഹമ്മദ് അലി എച്ച് ബദറാണ് നിര്‍വഹിച്ചത്.
ബദര്‍ ഷിപ്പിങ് മേധാവിയായ മുഹമ്മദ് അലി എച്ച് ബദര്‍ എക്‌സ്‌പേര്‍ട്ട് മറൈന്‍ ഷിപ്പിങ് സര്‍വീസ് കമ്പനിയുടെ പുതിയ ഫാക്ടറിയുടെയും കോര്‍പ്പറേറ്റ് ഓഫീസിന്റെയും ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. മറൈന്‍ രംഗത്തെ പ്രമുഖരും മേഖലയിലെ പ്രസിദ്ധമായ അറബ് വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു. ഗള്‍ഫിലെ ആദ്യകാല മെയിന്റനന്‍സ് കമ്പനിയായ എക്‌സ്‌പേര്‍ട്ട് മറൈന്‍ ഷിപ്പിങ് സര്‍വീസസ് കമ്പനി മലയാളിയായ കൊല്ലം ചെമ്മക്കാട് സ്വദേശി എന്‍ എം പണിക്കരാണ് സ്ഥാപിച്ചത്. ദുബൈലെ ജദ്ദഫിലായിരുന്ന കമ്പനി ആസ്ഥാനം, പിന്നീട് മറൈന്‍ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
200 ലേറെ തൊഴിലാളികളാണ് എക്‌സ്‌പേര്‍ട്ട് മറൈന്‍ ഷിപ്പിങ് സര്‍വീസ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. 'പണിക്കര്‍' എന്ന പേരില്‍ സ്വന്തമായി ആഡംബരക്കപ്പലും എന്‍ എം പണിക്കര്‍ നിര്‍മ്മിച്ചിട്ടുണ്ട്. സഊദി വ്യവസായിക്ക് വേണ്ടിയാണ് പണിക്കരുടെ നേതൃത്വത്തിലുള്ള എ.യു.എം.എസ് ( എക്‌സ്‌പേര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വീസസ്) എന്ന സ്ഥാപനം ആഡംബര കപ്പല്‍ നിര്‍മിച്ചത്. എട്ടുമാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങിയ കപ്പല്‍ കൊവിഡ്, ഉക്രൈന്‍ യുദ്ധം എന്നിവ കാരണം ഒരു വര്‍ഷം കൊണ്ടാണ് പണിപൂര്‍ത്തിയാക്കിയത്. ഏകദേശം അഞ്ച് ദശ ലക്ഷം യുഎസ് ഡോളര്‍ ചെലവാക്കിയായിരുന്നു അദ്ദേഹം 'പണിക്കര്‍' നിര്‍മ്മിച്ചത്.
'പണിക്കര്‍' കൂടാതെ മറ്റു മൂന്ന് കപ്പലുകളുടെ പണിയും എ.യു.എം.എസ് ഇപ്പോള്‍ നിര്‍വഹിക്കുന്നുണ്ട്. ഇതിനൊപ്പം ആയിരക്കണക്കിന് കപ്പലുകളുടെ മെയിന്റനന്‍സ് വര്‍ക്കുകളും എക്‌സ്‌പെര്‍ട്ട് മറൈന്‍ ഷിപ്പിങ് സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ദുബൈ മാരിടൈം സിറ്റി ഡയറക്ടര്‍ അബ്ദുല്ല സുല്‍ത്താന്‍, ബിന്‍തൂഖ് സലാഹ്, കമേഴ്‌സ്യല്‍ മാനേജര്‍ മനോജ് കുമാര്‍, രഞ്ജിത്ത് പാറക്കല്‍, സജിത്ത് സോമന്‍, ക്രിസ്റ്റീന ലായി എന്നിവര്‍ ചടങ്ങില്‍ സാന്നിധ്യമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."