HOME
DETAILS

ലങ്കയിൽ കാലം ചോദിക്കുന്ന കണക്ക്

  
backup
May 14 2022 | 19:05 PM

88465351632-2022-may-15


മൂവുലകിലെയും വിലപിടിച്ചതെന്തും ലങ്കയിൽ വേണമെന്നായിരുന്നു രാവണന്റെ നിശ്ചയമെങ്കിൽ ഇന്ന് ലങ്കയിൽ എന്തിനും തീവിലയാണ്. ഒരു കപ്പ് ചായയ്ക്ക് 100 രൂപ, കിലോ അരിക്ക് 450 രൂപ. പ്രധാനമന്ത്രിയെ രാജിവയ്പ്പിച്ചിട്ടും മതിയാകാത്ത ജനം സഹോദരനായ ഗോതബായ രാജപക്‌സെ എന്ന പ്രസിഡന്റിനെയും അധികാരത്തിന്റെ ഇടനാഴികളിലെ സകല രാജപക്‌സെമാരെയും നാടുകടത്തിയേ അടങ്ങൂ എന്ന വാശിയിലാണ്.


56 ഇഞ്ച് നെഞ്ചും ദേശസുരക്ഷയും തന്നെയായിരുന്നു മഹിന്ദ രാജപക്‌സെയും കോടികൾ ചെലവിട്ട് രാജ്യത്ത് പ്രചരിപ്പിച്ചത്. അനേകരുടെ ചോരയിലൂടെ ശ്രീലങ്കയെ കൈപ്പിടിയിലൊതുക്കിയ രാജപക്‌സെക്ക് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവുമുണ്ട്. എന്നിട്ടും യഥാർഥ ജനം തെരുവിലിറങ്ങിയപ്പോൾ മുണ്ടും മടക്കിക്കുത്തി ഓടുകയാണ്.


രാജ്യം കടക്കെണിയിലാണ്. വെള്ളത്തിനു പോലും തീവില. പെട്രോളും പാലും ഭക്ഷ്യവസ്തുക്കളും കിട്ടാനില്ല. ഏഴു ശതമാനം വളർച്ചയും ജി.ഡി.പിയുമെല്ലാം വ്യാജ കെട്ടിപ്പൊക്കലായിരുന്നു. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, സ്റ്റേഡിയങ്ങൾ, എക്‌സ്പ്രസ്‌വേകൾ… വികസനത്തിന്റെ അയ്യരുകളി തന്നെ. നാടിനെ തീറെഴുതി കടം വാങ്ങി. വിദേശ വായ്പാ ഏജൻസികൾ കമ്മിഷനുകളുമായി രാജപക്‌സെ കുടുംബത്തിനെ ഊട്ടി. മരതക ദ്വീപിനെയാകെ കടത്തിന്റെ കടലിൽ മുക്കിയപ്പോൾ 18 ബില്യൻ ഡോളറിന്റെ സമ്പത്താണ് ഈ കുടുംബം വിദേശത്ത് ഒരുക്കൂട്ടിയത്. 2015ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഹിന്ദ രാജപക്‌സെക്ക് വേണ്ടി 706 മില്യൻ ഡോളർ ചെലവിട്ടത് ചൈനയിലെ തുറമുഖ കമ്പനികളാണ്.
തെക്കൻ ലങ്കയിലെ ഭൂവുടമ കുടുംബമാണ് പെർസി മഹിന്ദ രാജപക്‌സെയുടേത്. രണ്ടു തലമുറയ്ക്കു മുമ്പേ ഭരണത്തിലും ഇടപെടുന്നവർ. 1970ൽ മഹിന്ദ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ. മഹിന്ദയും കുടുംബവും തോളിലണിയുന്ന തവിട്ടു ഷാൾ റാഗി കൃഷിയെ ഓർമിപ്പിക്കുന്നതാണ്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ലൈബ്രറി അസിസ്റ്റന്റായി ജോലി നേടുകയും കമ്യൂണിസ്റ്റ് അനുഭാവമുള്ള സിലോൺ മെർക്കന്റയിൽ യൂണിയന്റെ നേതാവാകുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സിരിമാവോ ഭണ്ഡാരനായകെ ശ്രീലങ്കൻ ഫ്രീഡം പാർട്ടിയുടെ ഹമ്പൻടോട്ട ജില്ലയിലെ ഓർഗനൈസറാക്കുന്നത്. ബലിയറ്റ മണ്ഡലത്തിൽനിന്ന് യു.എൻ.പിയിലെ ഡോ. രഞ്ജിത് അട്ടപ്പട്ടുവിനെ തോൽപ്പിച്ച് എം.പിയായി ട്രഷറി ബെഞ്ചിൽ ഏറ്റവും പിന്നിൽ. 1977ൽ പാർട്ടി തോറ്റപ്പോൾ മഹിന്ദയും തോറ്റു. വീണ്ടും ജയിക്കുകയും മന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം മാറിമാറി ആവുകയും ചെയ്ത മഹിന്ദ 2004ൽ ആദ്യമായി പ്രധാനമന്ത്രിയായി. എന്നാൽ 2005ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റെനിൽ വിക്രമസിംഗെയ്ക്കെതിരേ യു.എൻ.എഫ്.പി നിർത്തിയ മഹിന്ദ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും ജയിച്ചു.


പ്രസിഡന്റായപ്പോൾ ആദ്യം ചെയ്തത് പ്രതിരോധവും ധനകാര്യവും കൈയിൽവയ്ക്കുകയായിരുന്നു. ഭാഷാ, മത ന്യൂനപക്ഷങ്ങൾക്കെതിരായ വെറുപ്പിനെ അടിസ്ഥാനമാക്കിയ തീവ്ര ദേശീയവാദികളുടെ ചുവടുപിടിച്ചാണ് മഹിന്ദ നീങ്ങിയത്. വിരമിക്കാനിരുന്ന സേനാ തലവൻ ശരത് ഫൊൻസേയ്ക്ക് മൂന്നു വർഷം നീട്ടിനൽകിയും മുൻ പട്ടാളക്കാരനും സഹോദരനുമായ ഗോതബായ രാജപക്‌സെയെ പ്രതിരോധ സെക്രട്ടറിയാക്കിയും മഹിന്ദ തമിഴ് ഈഴം വാദികളെ നേരിട്ടു. 2009ൽ ആഭ്യന്തരയുദ്ധം തീരുമ്പോൾ എൽ.ടി.ടി.ഇ നേതാവ് പ്രഭാകരനടക്കം ആയിരക്കണക്കിന് തമിഴരെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്തു. മനുഷ്യാവകാശ ധ്വംസനത്തിനെതിരേ യു.എൻ അടക്കം പല അന്താരാഷ്ട്ര സമിതികളും ശബ്ദമുയർത്തിയെങ്കിലും മഹിന്ദ അതിനെയെല്ലാം നേരിട്ടത് സിംഹള തീവ്ര ദേശീയവാദികളുടെ പ്രിയം പിടിച്ചുപറ്റാനിടയാക്കി. 2011വരെ കാലാവധിയുണ്ടായിട്ടും 2010ൽ തെരഞ്ഞെടുപ്പിന് പോകുകയും വീണ്ടും പ്രസിഡന്റാവുകയുമായിരുന്നു. രണ്ടു തവണ മാത്രമേ ഒരാൾ പ്രസിഡന്റാകാവൂ എന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്താണ് 2015ൽ വീണ്ടും മഹിന്ദ സ്ഥാനാർഥിയായത്. വിദേശ കുത്തകൾ കോടികൾ ഒഴുക്കിയിട്ടും മഹിന്ദ തോറ്റു. മൈത്രിപാല സിരിസേന 51 ശതമാനത്തിലേറെ വോട്ട് നേടി വിജയിച്ചു.


മഹിന്ദക്കെതിരായ അഴിമതി അന്വേഷണങ്ങളുടെ പരമ്പര തന്നെ പ്രഖ്യാപിക്കുകയും മക്കൾ നമലും യോഷിതയുമടക്കം കള്ളപ്പണക്കേസുകളിൽ പ്രതികളാവുകയും ചെയ്തതോടെ ഇനിയില്ലെന്ന് കരുതിയ മഹിന്ദ 2020ൽ പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചുവരികയായിരുന്നു. 2018ലെ പ്രാദേശിക തെരഞ്ഞെടുപ്പിലും 2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും 2020 ഓഗസ്റ്റിലെ പാർലമെന്റ് തെരഞ്ഞടുപ്പിലും വൻ വിജയം. പ്രസിഡന്റ് ഗോതബായ രാജപക്‌സെ. മഹിന്ദയടക്കം അഞ്ചു രാജപക്‌സെ കുടുംബാംഗങ്ങൾ പാർലമെന്റിൽ.


വിദേശ കടം വാങ്ങി 'വികസി'പ്പിച്ച, ലങ്കയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെയടക്കം പിന്തുണയുണ്ടായിരുന്ന മഹിന്ദ രാജപക്‌സെക്ക് പിടിച്ചുനിൽക്കാനാവാത്ത തരത്തിലാണ് ജനരോഷമുയർന്നത്. വെറുപ്പിലധിഷ്ഠിതമായ തീവ്രദേശീയതയുടെയും നമ്പർ വൺ പ്രചാരണത്തിന്റെയും ആഗോള കുത്തകകളുടെയും പിന്തുണയുണ്ടായാലും യാഥാർഥ്യം മറനീക്കുക തന്നെ ചെയ്യും. കാലം കണക്കു ചോദിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago