ഉള്ളം കിടുങ്ങുന്ന വെടിയൊച്ചകള്‍ക്കും ബോംബര്‍ വിമാനങ്ങളുടെ മൂളക്കങ്ങള്‍ക്കും നടുവില്‍ അവന്‍ പിറന്നു മുഹമ്മദ് അല്‍ ദയ്ഫ് ആദം അല്‍ സഫാദി
ഗസ്സ: തുരുതുരാ വീഴുന്ന മിസൈലുകള്‍ ഉള്ളം കിടുങ്ങുന്ന പൊട്ടിത്തെറികള്‍ വെടിയൊച്ചകള്‍. ഇതിനെല്ലാം നടുവിലേക്കാണവന്‍ പിറന്നുവീണത്. മുഹമ്മദ് അല്‍ ദയ്ഫ് ആദം അല്‍ സഫാദി. വ്യാഴാഴ്ച സൂര്യന് വെട്ടം വിതറുന്നതിന് തൊട്ടു മുമ്പാണ് ആ സ്‌കൂള്‍കെട്ടിടത്തെ മുഴുവന്‍ സന്തോഷത്തിലാറാട്ടി അവന്റെ കരച്ചില്‍ മുഴങ്ങിയത്. വീടും സ്വന്തമായതെല്ലാതും ഉപേക്ഷിച്ച് ജീവന്‍ കയ്യില്‍ പിടിച്ച് നിറവയറായ പ്രിയപ്പെട്ടവളേയും മറ്റു ബന്ധുക്കളേയും കൊണ്ട് ഇറങ്ങിപ്പോന്നതാണ് ആദം അല്‍ സഫാദി.
'അവന്‍ ഞങ്ങളുടെ ജീവിതം അനുഗ്രഹീതമാക്കിയിരിക്കുന്നു. അവന്‍ ഇപ്പോള്‍ തന്നെ ഞങ്ങളുടെജീവിതം സന്തോഷത്താല്‍ നിറച്ചു കഴിഞ്ഞു'- പേരക്കിടാവിനെ നെഞ്ചോടടുക്കി പിടിച്ച് ഹിയാം അല്‍ സഫാദി പറയുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും വീട്ടിലേക്ക് തിരിച്ചു പോകാന്‍ ഭയമാണിവര്‍ക്ക്. വടക്കന്‍ ഗസയില്‍ ഇസ്‌റാഈല്‍ അതിര്‍ത്തിയോടാണ് ചേര്‍ന്നാണ് ഇവരുടെ വീട്. ഇപ്പോള്‍ ഗസയയിലെ അല്‍ജദീദ് സ്‌കൂളിലാണ് കഴിയുന്നത്.
[caption id="attachment_947955" align="aligncenter" width="630"] ആദം ഉപ്പയോടൊപ്പം[/caption]
'ഞങ്ങള്‍ക്ക് തിരിച്ചു പോകാന്‍ കഴിയില്ല. അത് അപകടമാണ്. അവിടെ ഞങ്ങള്‍ക്ക് സുരക്ഷിതമായ ഒരിടവുമില്ല' - ആദം പറയുന്നു. ഇതുപോലെ ഒരു സ്‌കൂള്‍ റൂമിലായിരിക്കും തന്റെ പേരക്കുട്ടി പിറന്നു വീഴുതയെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് ആദമിന്റെ ഭാര്യഅന്‍സാം പറയുന്നു. തന്‍രെ കുഞ്ഞിന് ഇവിടെ ഒരു തൊട്ടില്‍ പോലും ഒരുക്കാനായില്ലെന്ന് വ്യാകുലപ്പെടുന്നു അന്‍സാം.
എന്തൊക്കെയായാലും അവന്‍ കൊണ്ടു വന്ന സന്തോഷം വാനവോളമാണെന്ന് ആവര്‍ക്കുന്നു അന്‍സാം. ഈ പ്രതിസന്ധി ഘട്ടത്തിലും റബ്ബ് മിടുക്കനായ ഒരു മകനെ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചല്ലോ..കൈകള്‍ വാനിലേക്കുയര്‍ത്തി പ്രാര്‍ത്ഥനയാവുന്നു അന്‍സാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."