ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യു.എ.ഇ പ്രസിഡൻ്റ്
അഷറഫ് ചേരാപുരം
ദുബൈ
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ് യാനെ യു.എ.ഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. വെള്ളിയാഴ്ച അന്തരിച്ച ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ് യാന്റെ പിന്‍ഗാമിയായാണ് 61കാരനായ ശൈഖ് മുഹമ്മദ് രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റായത്. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ മൂന്നാമത്തെ മകനാണ് ഇദ്ദേഹം. അബൂദബിയിലെ അല്‍ മുശ് രിഫ് കൊട്ടാരത്തിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രിം കൗണ്‍സില്‍ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മറ്റു എമിറേറ്റുകളുടെ ഭരണാധികാരികളും പങ്കെടുത്തു.
2005 ജനുവരി മുതല്‍ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറായും അബൂദബി കിരീടാവകാശിയായും ശൈഖ് മുഹമ്മദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇനി അബൂദബിയുടെ 17ാമത് ഭരണാധികാരി കൂടിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."