അന്ത്യവിശ്രമം ബതീന്‍ ഖബര്‍സ്ഥാനില്‍ ശൈഖ് ഖലീഫയ്ക്ക് കണ്ണീരോടെ വിട
ദുബൈ
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാന് കണ്ണീരോടെ വിട. അബൂദബി ബതീന്‍ ഖബര്‍സ്ഥാനില്‍ ഇന്നലെ രാത്രിയാണ് ഖബറടക്കം നടന്നത്. വിയോഗത്തോടനുബന്ധിച്ച് യു.എ.ഇയില്‍ നാല്‍പതു ദിവസവും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് ദിവസവും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വിടവാങ്ങിയ നേതാവിനോടുള്ള ആദരസൂചകമായി ഇന്ത്യയിലും ഇന്നലെ ദുഃഖാചരണമായിരുന്നു. യു.എ.ഇയിലെ വിവിധ ഇമാറാത്തുകളിലെ ഭരണാധികാരികളും നേതാക്കളും ഖബറടക്ക ചടങ്ങില്‍ സംബന്ധിച്ചു. അബൂദബി ബതീന്‍ സുല്‍ത്താന്‍ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിലും രാജ്യത്തെ എല്ലാ പള്ളികളിലും നടന്ന മയ്യിത്ത് നിസ്‌കാരങ്ങളിലും ജനലക്ഷങ്ങള്‍ പങ്കെടുത്തു.
ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ ലോകനേതാക്കൾ അനുശോചിച്ചു. അമേരിക്ക, ചൈന, റഷ്യ, യൂറോപ്യന്‍ യൂനിയന്‍ നേതാക്കളും ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ച് സന്ദേശങ്ങള്‍ അയച്ചു. അബൂദബിയിലെ കൊട്ടാരത്തില്‍ കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദാണ് ലോകനേതാക്കളുടെ അനുശോചനങ്ങള്‍ സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."