ഈ അഞ്ച് കാറുകളുടെ ആയുസ് തീരാന്‍ ഇനി 6 ദിവസം മാത്രം; നിങ്ങളുടെ കാര്‍ ഈ ലിസ്റ്റിലുണ്ടോ?..
രാജ്യത്തെ നിരത്തുകളില്‍ ഓടുന്ന കാറുകളില്‍ ചിലത് നാമാവശേഷമാകുന്നു. ബിഎസ്6 മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് നടപ്പിലാക്കാന്‍ പോകുകയാണ്. ഇതോടെ ഇനി മുതല്‍ ഈ നിയമങ്ങള്‍ പാലിക്കുന്ന് കാറുകള്‍ മാത്രമേ വിപണിയിലുണ്ടാവുകയുള്ളു. പുതിയ നിയമപ്രകാരം എഞ്ചിന്‍ പുതുക്കാത്ത കാര്‍ കമ്പനികള്‍ക്ക് അത് വില്‍ക്കാന്‍ അനുവദിക്കില്ല. അതുകൊണ്ടു തന്നെ ചില വാഹന മോഡലുകള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിപണിയില്‍ നിന്നും വിട പറയും.
ആ മോഡലുകള്‍ ഏതൊക്കെയെന്ന് നോക്കാം
മാരുതി സുസുക്കി ആള്‍ട്ടോ 800
ഹോണ്ട ഡബ്ല്യുആര്‍വി
ഹോണ്ട ജാസ്,
ഹോണ്ട സിറ്റി നാലാം തലമുറ
നിസാന്‍ കിക്ക്‌സ് എന്നിവയാണ് പുതിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് എഞ്ചിനുകള്‍ അപ്‌ഡേറ്റ് ചെയ്യാത്ത കാറുകള്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് പ്രകാരം ബിഎസ് 6 സ്റ്റേജ് 2 മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങളുടെ വില്‍പ്പന നിര്‍ത്തും. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം, ഇന്ധനക്ഷമതയുള്ളതും CO2 ഉദ്‌വമനം കുറയ്ക്കാന്‍ സഹായിക്കുന്നതുമായ അത്തരമൊരു എഞ്ചിന്‍ സ്ഥാപിക്കുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കാറുകളുടെ വിലയില്‍ 50,000 രൂപ വരെ വര്‍ധിക്കും. മാരുതി, ടാറ്റ തുടങ്ങി നിരവധി കമ്പനികള്‍ തങ്ങളുടെ ബിഎസ് 4 കാറുകള്‍ നിര്‍ത്തലാക്കാനും കാറുകളുടെ വില വര്‍ദ്ധിപ്പിക്കാനും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."