HOME
DETAILS

കോൺഗ്രസ് ചിന്തൻ ശിബിരം പാർലമെന്ററി ബോർഡ് രൂപീകരണത്തിന് പച്ചക്കൊടി 50 ശതമാനം സീറ്റുകൾ ദുർബല വിഭാഗങ്ങൾക്ക്

  
backup
May 15 2022 | 05:05 AM

%e0%b4%95%e0%b5%8b%e0%b5%ba%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%bb-%e0%b4%b6%e0%b4%bf%e0%b4%ac%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%aa-2


ഉദയ്പൂർ
നേതാക്കൾ ഉന്നയിച്ച പാർലമെന്ററി ബോർഡ് രൂപീകരണ ആവശ്യത്തിന് രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിന്റെ അംഗീകാരം. ശിബിരത്തിന്റെ രണ്ടാംദിനത്തിലാണ് മുതിർന്ന നേതാക്കൾ ഉന്നയിച്ച ആവശ്യത്തിന് പരിഹാരമായത്.
കോൺഗ്രസ് പ്രവർത്തകസമിതി കൂടി അംഗീകാരം നൽകിയ ശേഷമേ ഇത് പ്രാബല്യത്തിലാകൂ. പ്രവർത്തകസമിതി അംഗീകരിക്കുന്നതോടെ ഇപ്പോഴത്തെ കോൺഗ്രസ് ഇലക്ഷൻ കമ്മിറ്റിക്ക് പകരം പാർലമെന്ററി ബോർഡായി മാറും. ഈ ബോർഡാകും ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ തീരുമാനിക്കുക. 50 ശതമാനം സീറ്റുകൾ ദുർബല വിഭാഗങ്ങൾക്ക് നൽകാനും ശിബിരത്തിൽ തീരുമാനമായി. എസ്.സി, എസ്.ടി, ഒ.ബി.സി എന്നിവയ്ക്കും പിന്നോക്ക വിഭാഗങ്ങൾക്കുമാണ് സംവരണാനുകൂല്യം ലഭിക്കുക.
കർഷകരെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കാൻ താങ്ങുവില നിയമമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിക്കും. ശിബിരത്തിന്റെ രണ്ടാംദിനത്തിൽ കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഭുപീന്ദർ സിങ് ഹൂഡയാണ് ശിബിരത്തിലെ ഇതുമായി ബന്ധപ്പെട്ട സമിതിയുടെ കൺവീനർ.
കാർഷിക മേഖലയിലെ കാലാവസ്ഥാ വ്യതിയാനം, വിളകളുടെ ഇൻഷുറൻസ് നടപ്പാക്കാനുള്ള കാലതാമസം തുടങ്ങിയവയും ചർച്ചയായി. കർഷകരുടെ കടക്കെണി ഒഴിവാക്കാൻ ദേശീയ കടാശ്വാസ കമ്മിഷൻ എന്നിവയും ഉന്നയിക്കപ്പെട്ടു. എൻ.ഡി.എ സർക്കാർ കർഷകർക്ക് ഇരട്ടി വരുമാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇപ്പോൾ കടക്കെണിയിലെത്തിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  11 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  11 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  11 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  11 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  11 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  11 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  11 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  11 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  11 days ago