HOME
DETAILS
MAL
മിച്ചംവന്ന 99,122 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്ന് റിസർവ്വ് ബാങ്ക്
backup
May 21 2021 | 14:05 PM
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം കണക്കിലെടുത്ത് മിച്ചമുള്ള 99,122 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്കാന് റിസര്‍വ് ബാങ്ക്. മാര്‍ച്ച് 31ന് അവസാനിക്കുന്ന ഒമ്പത് മാസത്തെ തുക കൈമാറാനാണ് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്.
വെള്ളിയാഴ്ച നടന്ന റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 2020 ജൂലായ് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള നീക്കിയിരിപ്പാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."