വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് പഞ്ചായത്ത് തലത്തില്‍ സൗകര്യമൊരുക്കണം : മലപ്പുറം ജില്ലാ കെഎംസിസി
ജിദ്ദ: വിദേശത്തുനിന്ന് വാക്‌സിന്‍ എടുത്ത് സഊദിയിലേക്ക് വരുന്നവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അതാത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം അറസ്റ്റ് ചെയ്യണമെന്ന നിബന്ധനയുള്ളതിനാല്‍ പ്രവാസികള്‍ക്ക് പഞ്ചായത്ത് തലത്തില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് സൗകര്യമൊരുക്കണമെന്ന് മലപ്പുറം ജില്ലാ കെഎംസിസി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് കെഎംസിസി ഭാരവാഹികള്‍ അയച്ചു കൊടുത്തു.
വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ ആധാര്‍ ഐഡിയില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ സഊദി അറേബ്യയിലേക്ക് വരുമ്പോള്‍ നേരിടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ ഉള്ള സംവിധാനം ഒരുക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സഊദി അറേബ്യയിലേക്ക് തിരിച്ചു പോവേണ്ട പ്രവാസികള്‍ക്ക് യാത്ര സാധ്യമാക്കുന്നതിനും അവിടെയുള്ള ഭാരിച്ച ക്വറന്റൈന്‍ ചെലവ് ഒഴിവാക്കുന്നതിനും സഹായകമായി ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ സഊദിയില്‍ അംഗീകാരമുള്ള കോവിഷീല്‍ഡ് വാക്‌സിന്‍ പഞ്ചായത്ത് തലത്തില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ വഴിയോ മറ്റോ വയസ്സ് പരിധിയില്ലാത്ത വിധത്തില്‍ സ്വീകരിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സഊദിയിലേക്ക് തിരിച്ച് പോകാനുണ്ടായിരുന്ന ഏക മാര്‍ഗമായിരുന്ന ബഹ്‌റൈന്‍ വ്യോമയാന വഴിയും അടഞ്ഞ അവസ്ഥയില്‍ വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളെ നേരിട്ട് സഊദിയിലേക്ക് എത്തിക്കുന്നതിന് വേണ്ടി സഊദി ഗവണ്മെന്റുമായി നയതന്ത്രതലത്തില്‍ ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രവാസികളുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അനുഭാവ പൂര്‍വം എത്രയും പെട്ടെന്ന് പരിഗണിക്കപ്പെടുന്നമെന്ന് പ്രതീക്ഷിക്കുന്നതായി മലപ്പുറം ജില്ല കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങല്‍, ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."