HOME
DETAILS
MAL
വനിതാ ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യയുടെ നീതു ഘന്‍ഘാസിന് സ്വര്‍ണം
backup
March 25 2023 | 14:03 PM
ന്യൂഡല്‍ഹി: ലോക സീനിയര്‍ വനിത ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിതു ഗന്‍ഖാസിന് സ്വര്‍ണം. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് മംഗോളിയയുടെ ലുട്സിക്കാന്‍ അല്റ്റെന്സെഗിനെയാണു 48 കിലോ വിഭാഗത്തില്‍ നിതു തോല്പിച്ചത്.
2023ലെ ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണിത്. ഫൈനലില്‍ മംഗോളിയന്‍ താരത്തിനു മേല്‍ പൂര്‍ണ ആധിപത്യം ഉറപ്പിച്ചായിരുന്നു നിതുവിന്റെ വിജയം.
സ്കോര്‍: 5-0. ഇതോടെ ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയായി നിതു. മേരി കോം, ലായ്ശ്രാം സരിതാ ദേവി, ജെന്നി ആര്.എല്‍, ലേഖ കെ.സി, നിഖാത് സരിന് എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. മറ്റെല്ലാവരും ഒരോ തവണ വീതം നേട്ടം കൈവരിച്ചപ്പോള്‍ മേരി കോമാണ് ആറു തവണ സ്വര്‍ണം കരസ്ഥമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."