സാധനങ്ങൾക്ക് ഉയർന്ന വില, ഗുണനിലവാരക്കുറവ്; പരാതികളുടെ പ്രളയം, കടുത്ത നടപടിയുമായി ഭരണകൂടം
ദുബൈ: സാധനങ്ങൾക്ക് ഉയർന്ന വില വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഈ വർഷം യു.എ.ഇയിൽ പരാതികളുടെ പ്രളയം. അറുന്നൂറോളം പരാതികളാണ് ഇതുവരെ മന്ത്രാലയത്തിന് ലഭിച്ചത്. ഉയർന്ന വില തടയാൻ വിവിധ പ്രതിരോധ പരിപാടികൾ നടക്കുന്നതിനിടെയാണ് ഇത്രയേറെ പരാതികൾ ലഭിച്ചത്. റമദാൻ ആരംഭിച്ച് മൂന്ന് ദിവസം ആയപ്പോഴേക്കും സാധനങ്ങൾക്ക് ആവശ്യക്കാർ എറിയതോടെയാണ് പരാതികളും വർധിച്ചത്.
ഉയർന്ന വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഈ വർഷം 590 പരാതികൾ മന്ത്രാലയത്തിൽ ലഭിച്ചെന്നാണ് മന്ത്രാലയം പുറത്തുവിട്ട കണക്ക്. ഇതിൽ 513 പരാതികൾ ഇതുവരെ തീർപ്പാക്കി. പാരാതികൾ അതിവേഗം തീർപ്പാക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
കഴിഞ്ഞ വർഷം ആകെ 3313 പരാതികളാണ് അമിത വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഈ പരാതികളിൽ 97% പരിഹരിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, വിൽപനയ്ക്ക് എത്തുന്ന സാധനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താൻ ഇതിനോടകം 8170 പരിശോധനകൾ പൂർത്തിയാക്കി. 1030 നിയമലംഘനങ്ങൾ പിടികൂടി. കഴിഞ്ഞ വർഷം 94,123 പരിശോധനകൾ നടത്തി 4227 നിയമലംഘനങ്ങൾ പിടികൂടിയിരുന്നു.
റമദാൻ കാലമായതിനാൽ അവശ്യ സാധനങ്ങൾക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ട്. ഈ സന്ദർഭത്തിൽ സാധനങ്ങൾക്ക് വില കൂട്ടിവിൽക്കുന്ന കച്ചവടക്കാർ ധാരാളം ഉണ്ട്. പ്രവാസികൾ ഉൾപ്പെടെ ഇത്തരത്തിൽ സാധങ്ങൾക്ക് വില കൂട്ടി വിൽക്കുന്നുണ്ട്. ഇതാണ് പരാതിക്ക് പ്രധാന കാരണം.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."