ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി
ദേശമംഗലം: സ്‌കൂളില്‍ കൂട്ടുകാരോടൊപ്പം ബഹളം വെച്ചുവെന്നാരോപിച്ച് അധ്യാപകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.
ദേശമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും പല്ലൂര്‍ വട്ടത്തറ വി.കെ മുഹമ്മദിന്റെ മകനുമായ ജാസിറി(12)നാണ് കാലിന്റെ തുടയിലും മുട്ടിന് താഴെയുമായി മര്‍ദ്ദനമേറ്റത്.
സ്‌കൂളിലെ ഡ്രോയിങ് അധ്യാപകന്‍ സി.ആര്‍ പ്രകാശാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോള്‍ തന്നെ വിളിച്ച് കൊണ്ടുപോയി ചൂരല്‍ കൊണ്ട് അടിക്കുകയും ഒരു മണിക്കൂറോളം നേരം സ്‌കൂള്‍ വരാന്തയില്‍ നിര്‍ത്തുകയും ചെയ്തതായി ജാസിര്‍ പൊലിസിന് മൊഴി നല്‍കി. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരമാസകലം വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലിസിനെ വിവരമറിയിച്ചത്. ഈ അധ്യാപകനെതിരേ നേരത്തേയും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇയാള്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജാസിറിന്റെ പിതാവ് മുഹമ്മദ് ചെറുതുരുത്തി പൊലിസിലും ബാലാവകാശ കമ്മിഷനും ഉന്നത വിദ്യാഭ്യാസ അധികൃതര്‍ക്കും പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."