'വ്യാജ ഹിന്ദുത്വ പാര്‍ട്ടി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു' ബി.ജെ.പിയുടെ ഹിന്ദുത്വ യോഗ്യതയെ ചോദ്യം ചെയ്ത് ഉദ്ദവ് താക്കറെ
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ ആക്രമണം അഴിച്ചു വിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാജ ഹിന്ദുത്വ പാര്‍ട്ടിയുണ്ടെന്ന് ഉദ്ദവ് താക്കറെ തുറന്നടിച്ച താക്കറെ ബി.ജെ.പിയുടെ ഹിന്ദുത്വ യോഗ്യതയെയും ബാന്ദ്രകുര്‍ള കോംപ്ലക്‌സില്‍ നടന്ന മെഗാ റാലിയില്‍ ചോദ്യം ചെയ്തു.
'രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാജ ഹിന്ദുത്വ പാര്‍ട്ടിയുണ്ട്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അവരുടെ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഞങ്ങള്‍ നിങ്ങളെ പുറത്താക്കി. അവര്‍ ഹിന്ദുത്വത്തിന്റെ സംരക്ഷകരാണെന്ന് അവര്‍ കരുതുന്നു. ഇവിടെയുള്ള ജനങ്ങളുടെ കാര്യമോ അവര്‍ ആരാണ് ' ഉദ്ദവ് താക്കറെ ചോദിച്ചു.
ബാല്‍ താക്കറെയുടെ ആദര്‍ശങ്ങളില്‍ നിന്ന് സേന അകന്നുവെന്ന് ചിത്രീകരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, പാര്‍ട്ടി അതിന്റെ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ കാല്‍പ്പാടുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'നിങ്ങളുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടില്ല. സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം സൃഷ്ടിച്ചത് എന്റെ മുത്തച്ഛനും എന്റെ അച്ഛനും സഹോദരന്‍ ശ്രീകാന്തും ചേര്‍ന്നാണ്. എന്നാല്‍ ആരാണ് അത് ഉപേക്ഷിച്ചതെന്ന് നിങ്ങള്‍ക്കറിയാം. ഭാരതീയ ജനസംഘം' മുഖ്യമന്ത്രി പറഞ്ഞു.
'ഞങ്ങളുടെ സംയമനം ബലഹീനതയായി കണക്കാക്കരുത്. ബി.ജെ.പി മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. കശ്മീരി പണ്ഡിറ്റ് രാഹുല്‍ ഭട്ട് കൊല്ലപ്പെട്ടത് ഒരു സര്‍ക്കാര്‍ ഓഫീസിലാണ്. തീവ്രവാദികള്‍ വന്ന് അവനെ കൊന്നു. നിങ്ങള്‍ അവിടെ ഹനുമാന്‍ ചാലിസ വായിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
കഗോണ്‍ഗ്രസും എന്‍.സി.പിയുമായുള്ള ശിവസേനാ കൂട്ടുകെട്ടിനെതിരായ ബി.ജെ.പി ആരോപണത്തിനും ഉദ്ദവ് താക്കറെ മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."