' ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്ത': കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഒരു വടി വീണുകിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ സംഘടനയാണിത്. സമസ്തക്കെതിരായ പ്രചാരണങ്ങള്‍ പരിധി വിടുന്നുവെന്നും ചര്‍ച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പെണ്‍കുട്ടിയെ സ്റ്റേജില്‍ അപമാനിച്ചുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് സമസ്ത ഇന്നലെ പ്രതികരിച്ചിരുന്നു.വേദിയിലുണ്ടായിരുന്ന സമസ്ത കേരള ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസിലിയാരടക്കമുള്ള നേതാക്കള്‍ ആരും തന്നെ കുട്ടിയെ വേദിയില്‍ വെച്ച് ഉപഹാരം സ്വീകരിക്കുന്നതിന് യാതൊരു വിധ വിലക്കും ഏര്‍പ്പെടുത്തിയിരുന്നില്ല. ഉപഹാരം സ്വീകരിച്ച് കുട്ടി സന്തോഷപൂര്‍വ്വമാണ് വേദിയില്‍ നിന്ന് ഇറങ്ങിയത്. ഇത് ദൃശ്യ മാധ്യമങ്ങള്‍ കണ്ടവര്‍ക്കൊക്കെ ബോധ്യമാവും. ഇക്കാര്യം കുട്ടിയും രക്ഷിതാക്കളും തുറന്നു പറഞ്ഞിട്ടുള്ളതുമാണ്.
പൊതുവേദികളില്‍ മുതിര്‍ന്ന പെണ്‍കുട്ടികളെ പങ്കെടുപ്പിക്കരുതെന്നാണ് സമസ്തയുടെ നയം. ഇക്കാര്യം സംഘാടകരോട് ഉണര്‍ത്തുക മാത്രമാണ് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കൂടിയായ എം.ടി. അബ്ദുല്ല മുസ്്ലിയാര്‍ ചെയ്തത്. പ്രമേയത്തില്‍ തുടര്‍ന്നു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."