മോദിയുടെ തണല്‍ വെറുതെയായില്ല; അദാനി ഏഷ്യന്‍ സമ്പന്നരില്‍ രണ്ടാമന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'കൈയഴിച്ചുള്ള സഹായത്തിന്റെ' ബലത്തില്‍ ഏഷ്യയിലെ അതിസമ്പന്നരില്‍ രണ്ടാമനായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ബ്ലൂംബെര്‍ഗ് കോടീശ്വര സൂചികയനുസരിച്ച് അദാനിയുടെ മൊത്തം ആസ്തി 66.5 ബില്യണ്‍ (48 ലക്ഷം കോടി രൂപ) ഡോളറാണ്. ചൈനയുടെ വാട്ടര്‍മാന്‍ എന്നറിയപ്പെടുന്ന ഷോങ് ഷന്‍ഷാനെ കറികടന്നാണ് അദാനി ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനത്തും ഇന്ത്യക്കാര്‍ ഇടംനേടിയിരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍.
ഫെബ്രുവരിയില്‍ ഷോങ് ഷന്‍ഷാനെ മറികടന്നാണ് മുകേഷ് അംബാനി കോടീശ്വരന്‍മാരുടെ 'കിരീടം' തിരിച്ചുപിടിച്ചത്. കുടിവെള്ള, മരുന്ന് നിര്‍മാണ വ്യവസായ ഭീമനാണ് ഷോങ്.
ഈ വര്‍ഷം ഇതുവരെ 32.7 ബില്യണ്‍ ഡോളറില്‍ നിന്ന് 33.8 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് അദാനിയുടെ ആസ്തിയില്‍ ഉണ്ടായത്. സെപ്റ്റംബറില്‍ ജി.വി.കെ ഗ്രൂപ്പില്‍ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതുകൂടാതെ വരാനിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരു നിയന്ത്രണ ഓഹരിയും കമ്പനി സ്വന്തമാക്കി.
അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു, ജയ്പൂര്‍, തിരുവനന്തപുരം, ഗുവാഹത്തി എന്നിവിടങ്ങളിലെ സ്വകാര്യ വിമാനത്താവളങ്ങളുടെ നിയന്ത്രണവും കമ്പനി നേടിയെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."