HOME
DETAILS

ആസ്‌ത്രേലിയയില്‍ 'എലിമഴ'; നേരിടാന്‍ യുദ്ധകാല നടപടികള്‍

  
backup
May 21 2021 | 19:05 PM

%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%ae%e0%b4%b4

 

സിഡ്‌നി: കിഴക്കന്‍ ആസ്‌ത്രേലിയയില്‍ എലിശല്യത്തെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായതോടെ പ്രാദേശിക സര്‍ക്കാരുകള്‍ യുദ്ധകാല നടപടികള്‍ പ്രഖ്യാപിച്ചു. ദശലക്ഷക്കണക്കിന് എലികള്‍ പെറ്റുപെരുകിയുണ്ടായ പ്രതിസന്ധിമൂലം ജനങ്ങള്‍ക്ക് വീടിനു പുറത്തു ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. എലിമഴ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസം മൂലം രാജ്യത്ത് ഓഗസ്റ്റില്‍ പ്ലേഗ് പടര്‍ന്നു പിടിക്കുമെന്ന മുന്നറിയിപ്പും ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്. രാജ്യം സാമ്പത്തിക പ്രതിസന്ധിയെയും അഭിമുഖീകരിക്കേണ്ടിവരുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.


എലിശല്യത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ അടിയന്തര സഹായധനമായി സര്‍ക്കാര്‍ 50 ദശലക്ഷം ഡോളര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ മാര്‍ച്ച് മുതലാണ് കിഴക്കന്‍ ആസ്‌ത്രേലിയയില്‍ എലിശല്യം തുടങ്ങിയത്. കൃഷിയിടങ്ങളില്‍ എലികള്‍ പെറ്റുപെരുകുകയായിരുന്നു. വിഷം വച്ചും കെണിവച്ചും പിടികൂടിയെങ്കിലും എലികളെ നിയന്ത്രിക്കാനായില്ല. ലക്ഷക്കണക്കിന് ഡോളറിന്റെ കൃഷിനാശമുണ്ടായി. പിന്നീട് എലികള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചു. ഓരോ വീടുകളിലും നൂറുകണക്കിന് എലികള്‍ താമസമുറപ്പിച്ചു. മേല്‍ക്കൂരയില്‍ നിന്ന് എലികള്‍ ചാടുന്ന പ്രതിഭാസമാണ് എലിമഴ എന്നറിയപ്പെടുന്നത്. സ്ഥാപനങ്ങളില്‍ എലിയാക്രമണത്തില്‍ മെഷിനറികള്‍ നശിച്ചു. അതോടെ വ്യവസായ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി.

ഹോട്ടലുകളും കടകളുമൊന്നും തുറക്കാനാകുന്നില്ല. ചത്ത എലികളെയും അവയുടെ വിസര്‍ജ്യങ്ങളും വൃത്തിയാക്കാന്‍ വീടുകളില്‍ പ്രത്യേക ജോലിക്കാരെ നിയോഗിച്ചിരിക്കുകയാണ് പലരും. ശൈത്യകാലമായതോടെ ഭക്ഷണം തേടിയാണ് ഇവ വീടുകളിലെത്തുന്നത്. കനോവിദ്രയിലെ ഒരു വീട്ടില്‍ നിന്ന് നാലു ദിവസമെടുത്താണ് ചത്ത എലികളെയും അവയുടെ വിസര്‍ജ്യവും മാറ്റിയതെന്ന് ക്ലീനിങ് തൊഴിലാളി ഹൊഡ്‌ജെ പറഞ്ഞു. ന്യൂ സൗത്ത് വെയ്ല്‍ സര്‍ക്കാരാണ് 50 ദശലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ചത്. എലിയെ കൊല്ലാന്‍ ബ്രോമഡയോലോണ്‍ എന്ന നിരോധിത ഉഗ്രവിഷം പ്രയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സിങ്ക് ഫോസ്‌ഫൈഡും നല്‍കാമെന്ന് ധാന്യ ഗവേഷണ വികസന കോര്‍പറേഷന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി. ആസ്‌ത്രേലിയന്‍ നാഷനല്‍ സയന്‍സ് ഏജന്‍സി (സി.എസ്.ഐ.ആര്‍.ഒ)യുടെ നിഗമന പ്രകാരം 21 ദിവസം കൊണ്ട് പെറ്റുപെരുകുന്ന എലികളാണ് കൂടുതലുള്ളത്. ഇത്തവണ ധാന്യകൃഷിയിലെ വിളവ് കൂടിയത് എലികള്‍ക്ക് ഭക്ഷണസമൃദ്ധിയുണ്ടാക്കി. വിക്ടോറിയ ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 2,200 എലി വര്‍ഗങ്ങളില്‍ 60 എണ്ണവും ആസ്‌ത്രേലിയയില്‍ കണ്ടെത്തി. എലി കടിച്ചതിനെ തുടര്‍ന്നും നിരവധി പേര്‍ ആശുപത്രികളിലെത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  18 days ago