HOME
DETAILS

ഭയം വേട്ടയ്ക്കിറങ്ങുമ്പോൾ

  
backup
March 25 2023 | 21:03 PM

bjp-government-excecuting-political-vendetta

പ്രൊഫ. റോണി കെ. ബേബി


'മോദിയുടെ കണ്ണുകളിൽ ഞാൻ കണ്ടത് ഭയമാണ് '. ലോക്‌സഭ അംഗത്വം റദ്ദാക്കപ്പെട്ടതിനു പിന്നാലെ കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി ആവർത്തിച്ചുപറഞ്ഞ ഈ വാക്കുകൾ ഇന്ത്യയുടെ രാഷ്ട്രീയഭൂമികയിൽ ഏറെ പ്രകമ്പനം കൊള്ളിക്കും. ലോക്‌സഭ അംഗത്വം നഷ്ടപ്പെട്ട് നിരാശനായ നേതാവിനെയല്ല പത്രസമ്മേളനത്തിൽ കണ്ടത്. രാഹുൽ ഗാന്ധിയുടെ വാക്കുകളും ശരീരഭാഷയും പോരാളിയുടേതായിരുന്നു. നിർഭയമായിരുന്നു ആ കണ്ണുകളിൽ തിളങ്ങിയത്. ഗൗതം അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപിക്കപ്പെട്ട 20,000 കോടി രൂപയുടെ ഉറവിടം എവിടെയാണെന്ന രാഹുലിൻ്റെ ചോദ്യത്തിന് ഉത്തരം നൽകാൻ ബി.ജെ.പി വരുംദിവസങ്ങളിൽ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. ലോക്സഭയ്ക്കുള്ളിലെ രാഹുലിനെയല്ല സഭക്ക് പുറത്തുള്ള രാഹുലിനെയാണ് മോദിക്കും ബി.ജെ.പിക്കും ഏറെ ഭയപ്പെടേണ്ടിവരികയെന്ന കൃത്യമായ സൂചനകളായിരുന്നു പത്രസമ്മേളനത്തിൽ ഉടനീളമുണ്ടായത്.


രാജ്യത്തെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, അസഹിഷ്ണുതയുടെ രാഷ്ട്രീയം, മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ട് എന്നിവയെക്കുറിച്ച് രാഹുൽ ഉയർത്തുന്ന ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും രാജ്യമെമ്പാടും ലഭിക്കുന്ന സ്വീകാര്യത ബി.ജെ.പിയെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിച്ച ബി.ജെ.പിയെ ഇന്ത്യയിലെ ഗ്രാൻഡ് ഓൾഡ് പാർട്ടിയായ കോൺഗ്രസ് ശക്തിപ്രാപിക്കുന്നു എന്ന തിരിച്ചറിവ് വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.



താക്കീതായി പ്രതിപക്ഷ ഐക്യം
വിനാശകാലേ വിപരീതബുദ്ധി എന്നപോലെയായി രാഹുൽ ഗാന്ധിക്കെതിരേ ബി.ജെ.പി ആസൂത്രണം ചെയ്ത അയോഗ്യത നാടകങ്ങൾ. പ്രതികാരബുദ്ധിയോടെ രാഹുൽ ഗാന്ധിയെ ബി.ജെ.പി വേട്ടയാടുകയാണെന്ന സന്ദേശമാണ് നടപടികളിലൂടെയുണ്ടായത്. അദാനി ബന്ധം മൂടിവയ്ക്കാൻ രാഹുലിനെ നിശബ്ദനാക്കാനാണ് ഈ നടപടികളെന്ന് ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു. 18 പ്രതിപക്ഷ പാർട്ടികൾ രാഹുലിന് പിന്നിൽ അണിനിരന്നു എന്നത് നൽകുന്ന സന്ദേശം ചെറുതല്ല. ആം ആദ്മി പാർട്ടിയും ടി.ആർ.എസും പിന്തുണയുമായെത്തി. പ്രതികാരരാഷ്ട്രീയത്തിനെതിരേ 14 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ബി.ജെ.പിക്കെതിരേ ഭിന്നതകൾ മാറ്റിവച്ചുകൊണ്ട് പ്രതിപക്ഷ ഐക്യനിര രൂപപ്പെടുന്നതിൽ രാഹുലിനെതിരായ നടപടികൾ കാരണമായി. ഇത് ബി.ജെ.പിക്ക് അപ്രതീക്ഷിതമായിരുന്നു. രാഹുലിന് അമിത പ്രാധാന്യം നൽകി പ്രതിപക്ഷനിരയെ ഭിന്നിപ്പിക്കാനുള്ള തന്ത്രം ഇപ്പോൾ അവർക്കുതന്നെ തിരിച്ചടിയായിരിക്കുന്നു.


രാഹുൽ ഗാന്ധിയെ ഭയക്കുന്നു


എന്തുകൊണ്ടാണ് മോദിയും ബി.ജെ.പിയും രാഹുൽ ഗാന്ധിയെ നിരന്തരം വേട്ടയാടുന്നത്? ഒരു ഉത്തരം മാത്രമേ ഉള്ളൂ; ബി.ജെ.പിയും സംഘ്പരിവാറും കേന്ദ്രസർക്കാരും രാഹുൽഗാന്ധിയെ വല്ലാതെ ഭയപ്പെടുന്നു. കഴിഞ്ഞ കാലങ്ങളിൽ വ്യാജ ആരോപണങ്ങൾ ഉയർത്തിയും പരിഹസിച്ചും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢശ്രമമായിരുന്നു സംഘ്പരിവാർ കേന്ദ്രങ്ങളിൽനിന്ന് ഉണ്ടായത്. കാര്യക്ഷമതയും നിലപാടുകളിൽ സ്ഥിരതയുമില്ലാത്തയാളെന്നും രാജ്യം ഗുരുതരമായ വിഷയങ്ങൾ നേരിടുമ്പോൾ ഒളിച്ചോടുന്നെന്നും ചിത്രീകരിച്ചുകൊണ്ട് രാഹുലിനെ ഏറ്റവും മോശക്കാരനാക്കാനാണ് അവർ ശ്രമിച്ചത്. അദ്ദേഹത്തിൻ്റെ യഥാർഥ വ്യക്തിത്വം രാജ്യം തിരിച്ചറിഞ്ഞാൽ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാണെന്ന് മനസ്സിലാക്കി നിരന്തരം വ്യാജവാർത്തകൾ സൃഷ്ടിച്ചുകൊണ്ട് വേട്ടയാടുകയായിരുന്നു. അതിനെയെല്ലാം നിശബ്ദമായി പ്രതിരോധിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തത്. വ്യാജ വാർത്തകളെ ഗൗനിച്ചതേയില്ല. അവസാനം വിജയിക്കുന്നത് സത്യമാണെന്ന ബോധ്യമാണ് മുന്നോട്ടുനയിച്ചത്. ഇതിന് വെളിച്ചം പകർന്നത് ഗാന്ധി കാണിച്ചുതന്ന വഴികളായിരുന്നു. വെല്ലുവിളികൾക്കിടയിലൂടെയും സത്യസന്ധമായ നിലപാടുകളിലൂടെയും ക്രമേണ ഉയർന്നുവരികയായിരുന്നു രാഹുൽ ഗാന്ധി.

ഭാരത് ജോഡോ യാത്ര


രാജ്യം നേരിടുന്ന ഗുരുതര വെല്ലുവിളികൾ ജനങ്ങളുടെ മുൻപിലേക്ക് എത്തിക്കാനുള്ള ഏറ്റവും ഉചിത സമയമായെന്ന തിരിച്ചറിവിലാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി കടന്നുവരുന്നത്. രാഹുൽഗാന്ധി ഈ യാത്ര പൂർത്തിയാക്കില്ല എന്ന രീതിയിലുള്ള പ്രചാരണങ്ങളായിരുന്നു ബി.ജെ.പി നടത്തിയത്. പക്ഷേ ഇന്ത്യയിൽ ഇതിനുമുമ്പ് ഒരു രാഷ്ട്രീയ നേതാവും ഏറ്റെടുക്കാത്ത വലിയ വെല്ലുവിളിക്ക് മുൻപിൽ പതറാതെ, കന്യാകുമാരിയിൽനിന്ന് ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ കശ്മിരിന്റെ മണ്ണിലേക്ക് രാഹുൽ ഗാന്ധി നടന്നുനീങ്ങി. യാത്രയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും അഭൂതപൂർവ ജനസഞ്ചയമാണ് പങ്കെടുക്കാനും അഭിവാദ്യം അർപ്പിക്കാനും ഒഴുകിയെത്തിയത്. ഇത് ഭരണകൂടത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. കോൺഗ്രസിനും രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്കും വലിയ ആവേശമാണ് യാത്ര സമ്മാനിച്ചത്. രാജ്യമെമ്പാടും കോൺഗ്രസ് മടങ്ങിവരവിന്റെ പാതയിലാണെന്ന ചിന്ത ഉയർന്നുതുടങ്ങി. ഇത് രാജ്യം ഭരിക്കുന്ന ഭരണാധികാരികളെ ഭയപ്പെടുത്തി.
ഭാരത് ജോഡോ യാത്രയ്ക്കുശേഷം ഇംഗ്ലണ്ടിലേക്ക് പോയ രാഹുൽ ഗാന്ധിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾക്ക് മികച്ച കവറേജാണ് അന്തർദേശീയ മാധ്യമങ്ങൾ നൽകിയത്. നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്ന ഇന്ത്യയല്ല യഥാർഥ ഇന്ത്യ എന്നും രാജ്യത്തെ ജനാധിപത്യസ്ഥാപനങ്ങൾ വലിയ വെല്ലുവിളികൾ നേരിടുകയാണെന്നുമുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു. ബി.ബി.സി ഡോക്യുമെൻ്ററിയുടെ ചുവടുപിടിച്ചുകൊണ്ട് അന്തർദേശീയ മാധ്യമങ്ങളിൽ മോദിക്കെതിരേ വലിയ വിചാരണകളാണ് നടന്നത്. ഇതൊക്കെ ഭരണകൂടത്തെ ഭയപ്പെടുത്തുക മാത്രമല്ല വിറളി പിടിപ്പിക്കുകയും ചെയ്തു.


പാർലമെന്റ് സ്തംഭനം
ബി.ജെ.പി തന്ത്രം


ഇതിനുശേഷമാണ് രാഹുൽ ഗാന്ധിയെ തകർക്കുന്നതിന് ആവനാഴിയിലെ എല്ലാ ആയുധങ്ങളും പ്രയോഗിക്കാൻ ബി.ജെ.പി തീരുമാനിച്ചത്. കാരണം ഗൗതം അദാനിക്കെതിരേ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും വിശ്വാസ്യതയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. പാർലമെന്റിൽ മോദി-അദാനി ബന്ധം ആരോപിച്ചുകൊണ്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ നടത്തിയ ശക്തമായ പോരാട്ടങ്ങൾ ഭരണപക്ഷത്തെ പൂർണമായും പ്രതിരോധത്തിലാക്കി. ജെ.പി.സി അന്വേഷണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനുമേൽ ഒരു മറുപടി പോലും ഭരണപക്ഷത്തിനില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണപക്ഷം തന്നെ പാർലമെന്റിൽ മുൻപൊരിക്കലും ഉണ്ടാകാത്ത രീതിയിൽ തടസങ്ങൾ സൃഷ്ടിച്ചുകൊണ്ട് നടപടിക്രമങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചത്. വിദേശത്തുപോയി രാജ്യത്തെ അപമാനിച്ച രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ഭരണപക്ഷത്തിന്റെ ആവശ്യത്തിനുമുന്നിൽ വ്യക്തമായിട്ടുള്ളത് കുതിച്ചുയരുന്ന അദ്ദേഹത്തിൻ്റെ പ്രതിച്ഛായ തകർക്കുക എന്നത് മാത്രമാണ്.
.

ആവർത്തിക്കുന്ന വേട്ടകൾ


ഇതോടൊപ്പമാണ് രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് ഡൽഹി പൊലിസ് എത്തുന്നത്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളുടെ പേരിൽ വിശദീകരണം ചോദിക്കാനാണെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും പിന്നിലുള്ളത് ഭയപ്പെടുത്തി നിശബ്ദനാക്കാനുള്ള തന്ത്രമാണ്. ഭാരത് ജോഡോ യാത്ര ആലോചിക്കുന്നു എന്ന വാർത്തകൾ പ്രചരിച്ച സമയത്താണ് നാഷണൽ ഹെറാൾഡ് കേസിൽ ദിവസങ്ങളോളം രാഹുലിനെ ചോദ്യം ചെയ്ത് മാനസികമായി തകർക്കാനും തളർത്താനും ഭരണകൂടം ശ്രമിച്ചത്. എന്നാൽ പ്രതിസ്ഥാനത്ത് നിർത്താനുള്ള ഒരു തെളിവും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചില്ല. സമാന സാഹചര്യമാണ് ഡൽഹി പൊലിസിന്റെ അന്വേഷണത്തിന് പിന്നിലും സൂറത്ത് കോടതിയുടെ വിധിക്ക് പിന്നിലുമുള്ളത്. വരാൻപോകുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്താൻ പോകുന്ന മുന്നേറ്റത്തെ ഏതുവിധേനയും തടസപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യവും ഇപ്പോൾ നടക്കുന്ന പൊലിസ് അന്വേഷണത്തിന് പിന്നിലുണ്ട്. അന്വേഷണത്തിന്റെ പേര് പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധിയെ ഡൽഹിയിൽ തളച്ചിടാനും അദ്ദേഹത്തിൻ്റെ സാന്നിധ്യം കർണാടകയിൽ പരമാവധി ഒഴിവാക്കാനും കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നു.


പക്ഷേ ഈ ഭീഷണികൾ ഒന്നുംതന്നെ ബാധിക്കില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാകുന്നത്. അദ്ദേഹത്തിൻ്റെ പോരാട്ടം ഇന്ദിരാ ഗാന്ധി യുഗത്തിന്റെ തനിയാവർത്തനമാണ്. ലോക്സഭയിൽനിന്ന് ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ ജനതാ ഗവൺമെന്റ് അവരെ തിഹാർ ജയിലിലടച്ചു. ഇന്ദിരാഗാന്ധിക്കെതിരേ സ്വീകരിച്ച പ്രതികാരബുദ്ധിയോടെയുള്ള നടപടികളായിരുന്നു അന്ന് ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിച്ചതും വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്താൻ കാരണമായതും. രാഹുൽഗാന്ധിക്കെതിരേയുള്ള വേട്ടകൾ കാണുമ്പോൾ ഓർമിക്കപ്പെടുത്തുന്നത് ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തിലെ സംഭവവികാസങ്ങൾ തന്നെയാണ്. നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനെ പൊലിസ് നടപടികളും അയോഗ്യത എന്ന ഓലപ്പാമ്പും കാട്ടി ഭയപ്പെടുത്തിക്കളയാമെന്ന മൂഢസ്വർഗത്തിലാണ് ബി.ജെ.പിയും സംഘ്പരിവാറും

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago