ഓപറേഷൻ അമൃത്
1984 ജൂൺ ഒന്നുമുതൽ പത്തുവരെ നീണ്ട പട്ടാള നീക്കമായിരുന്നു ബ്ലു സ്റ്റാർ ഓപറേഷൻ. സിക്കുകാരുടെ പുണ്യ ക്ഷേത്രമായ സുവർണക്ഷേത്രത്തിൽ തമ്പടിച്ച ഖലിസ്ഥാൻ വാദികളെ തുരത്താനുള്ള പട്ടാള നടപടിയിൽ വെടിയേറ്റു മരിച്ചത് 554 തീവ്രവാദികളാണ്. 83 പട്ടാളക്കാരും മൃതിയടഞ്ഞുവെന്നാണ് ഔദ്യോഗിക ഭാഷ്യം. അതിലുമെത്രയോ പേർ മരണമടഞ്ഞുവെന്ന് പറയുന്നു. ഖലിസ്ഥാൻ എന്ന പ്രത്യേക രാഷ്ട്രത്തിന് വേണ്ടി നിലകൊണ്ട ജർണൈൽ സിങ് ഭിന്ദ്രൻവാല കൊല്ലപ്പെട്ടവരിൽ പെടും. അതേവർഷം ഒക്‌ടോബറിൽ പട്ടാള നടപടിക്ക് ഉത്തരവാദിയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് നേരെ അവരുടെ സിക്കുകാരായ അംഗരക്ഷകർ വെടിവച്ചു. മേരാ കർ ഹോഗയാ എന്നാണ് ഇന്ദിരാഗാന്ധിയുടെ നെഞ്ചിലേക്ക് കാഞ്ചി വലിച്ച അംഗരക്ഷകൻ വിളിച്ചുപറഞ്ഞത്. ഇതേത്തുടർന്ന് ഡൽഹിയിൽ സിക്കുകാർക്ക് നേരെ വംശീയ ആക്രമണം ഉണ്ടായി.
പഞ്ചാബിൽനിന്ന് വീണ്ടും വെടിയൊച്ച കേൾക്കുന്നു. അവിടെ രണ്ടാം ഭിന്ദ്രൻവാല ഉദയം ചെയ്തതായി പറയുന്നു. വെറും മുപ്പത് വയസുകാരനായ അമൃത്പാൽ സിങ്ങിനെ പിടികൂടാൻ ഇന്ത്യ മുഴുക്കെ പൊലിസ് വല വീശി കാത്തിരിക്കുന്നു. ഹരിയാനയിലെത്തി സ്‌കൂട്ടറിന് പിന്നിൽ പോകുന്നു, കുടയുമായി മുഖം മറച്ചാണ് യാത്ര ചെയ്തത്. ഇപ്പോൾ ഉത്തരാഖണ്ഡിലേക്ക് കടന്നുവെന്നാണ് പൊലിസ് പറയുന്നത്. ഇതിനിടെ പഞ്ചാബ് പൊലിസ് മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. അതിൽ അമൃത്പാൽ സിങ്ങിന്റെ അംഗരക്ഷകനെന്ന് പറയുന്നയാൾ ഉൾപ്പെടെയുണ്ട്. ഭാര്യയെയും അമ്മയെയും ചോദ്യം ചെയ്തു. ഹരിയാനയിൽ അമൃതിന് താമസിക്കാൻ ഇടം നൽകിയ സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലണ്ടനിലും കാനഡയിലും ന്യൂസിലാന്റിലുമെല്ലാം പൊലിസ് നടപടിക്കെതിരേ ശബ്ദം ഉയരുന്നു. ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മിഷനറേറ്റിന് മുമ്പിലെ ദേശീയപതാക വലിച്ചുതാഴ്ത്താനുള്ള ശ്രമംവരെ ഉണ്ടായി. നിരപരാധികളായ ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന ആരോപണം പഞ്ചാബിൽ ശക്തമാണ്.പത്താം തരം കഴിഞ്ഞ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമക്ക് ചേരുകയും വഴിയിൽ ഉപേക്ഷിച്ച് ദുബൈയിലേക്ക് പോകുകയും ചെയ്ത അമൃത്പാൽ ആശ്ചര്യകരമായ നിലയിലാണ് ഖലിസ്ഥാൻ പ്രസ്ഥാനത്തിന്റെ ഇന്ത്യൻ തലവനായി മാറുന്നത്. ദുബൈയിൽ കുടുംബം നടത്തുന്ന ട്രാൻസ്‌പോർട്ട് വ്യവസായ സ്ഥാപനത്തിന്റെ ഓപറേഷൻ മാനേജറാണെന്നും അല്ല വെറും ട്രക്ക് ഡ്രൈവറാണെന്നും പറയുന്ന അമൃത്പാൽ ഒരു മാസംമുമ്പ് പഞ്ചാബിൽ നടന്ന പൊലിസ് സ്റ്റേഷൻ
പഞ്ചാബിലെ വലിയവിഭാഗം യുവാക്കളെ ബാധിച്ച മയക്കുമരുന്ന് അടിമത്തത്തിനെതിരേ പ്രവർത്തനം തുടങ്ങിയ പഞ്ചാബിന്റെ അവകാശികൾ എന്ന സംഘടനയെയും അമൃതിനെയും പറ്റി പൊലിസ് നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പാകിസ്താൻ ചാര സംഘടനയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ മയക്കുമരുന്ന് വ്യാപനത്തിന് ശ്രമിക്കുന്നയാളാണ് അമൃതെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ പറയുന്നത്. ദുബൈയിൽനിന്ന് ഇതിന് വഴി തുറക്കുകയും ചെയ്യുന്നു. അമൃത് ഭാര്യയെ തല്ലിയാണെന്നും മറ്റു സ്ത്രീകളുമായി ബന്ധങ്ങളുണ്ടെന്നും പറയുന്നുണ്ട്. തായ്‌ലൻഡ് നിരന്തരമായി സന്ദർശിച്ചതായും ഇവിടെ ഭാര്യയോ വെപ്പാട്ടിമാരോ ഉണ്ടെന്നും പൊലിസിന്റെ കഥകളിലുണ്ട്. ഖലിസ്ഥാൻ എന്നത് ഒരു വികാരമാണെന്നും അത് ഒരിക്കലും ഇല്ലാതാവില്ലെന്നും അമൃത് പ്രഖ്യാപിക്കുന്നു. പഞ്ചാബിന്റെ വെള്ളം മോഷ്ടിക്കുന്നു, വ്യവസായങ്ങൾ- മണ്ണ് കൈയടക്കുന്നു, ഭൂഗർഭജലം അമിതമായി ചൂഷണം ചെയ്യുന്നു, ഗുരുവിനെ നിന്ദിക്കുന്നു... തുടങ്ങിയ പരാതികൾ സംഘടന ഉയർത്തുന്നു. 150 വർഷം സിക്കുകാർ അടിമകളായി കഴിഞ്ഞു. ഇനിയതു പോരാ. സ്വതന്ത്രമാകണം എന്നാണ് പക്ഷം. സ്വന്തമായി കറൻസിയും കൊടിയും രൂപം നൽകിയ ഖലിസ്ഥാനെ ഉപേക്ഷിച്ചിട്ടില്ല അമൃത്.
ആക്രമണത്തോടെയാണ് സത്വര ശ്രദ്ധ നേടിയത്. ഫെബ്രുവരിയിൽ പഞ്ചാബിലെ അഞ്ജല പൊലിസ് സ്റ്റേഷനിൽ ഒരു പരാതി ലഭിക്കുന്നു. അമൃത്പാലും സംഘവും ഒരാളെ തട്ടിക്കൊണ്ടുപോയി മർദിച്ചുവെന്നായിരുന്നു പരാതി. പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയും അമൃത്പാലിന്റെ അടുത്ത അനുയായി ലൗപ്രീത് സിങ് തൂഫാനെ പൊക്കുകയും ചെയ്തു. കേസ് റദ്ദാക്കി എത്രയും വേഗം ഇയാളെ വിട്ടയക്കണമെന്ന തീട്ടൂരം അമൃത് നൽകിയെങ്കിലും പൊലിസ് വകവെച്ചില്ല. അപ്പോഴാണ് ആയുധധാരികളായ സംഘം സ്റ്റേഷൻ ആക്രമിച്ചത്. ആറു പൊലിസുകാർക്ക് പരുക്കേറ്റു.
കർഷകരെ ബാധിക്കുന്ന നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തിയ പ്രക്ഷോഭത്തിലേക്കാണ് ദുബൈയിലെ ജോലി മതിയാക്കി അമൃത് എത്തുന്നത്. സിനിമാനടനും ആക്ടിവിസ്റ്റുമായ ദീപു സിദ്ദു രൂപവൽക്കരിച്ച വാരിസ് പഞ്ചാബ് ദി എന്ന സംഘടനയുടെ തലപ്പത്ത് അമൃത് എത്തിച്ചേരുന്നത് യാദൃച്ഛികം മാത്രം. കർഷക സമരത്തിനിടെ ചെങ്കോട്ടയിൽ അതിക്രമം കാട്ടിയെന്ന കേസിൽ ദീപുവിനെ പൊലിസ് അറസ്റ്റ് ചെയ്യുകയും കുറച്ചുകാലത്തെ ജയിൽ വാസത്തിനുശേഷം വിട്ടയക്കുകയും ചെയ്തു. സിദ്ദു വൈകാതെ അപകടത്തിൽ മരിക്കുമ്പോൾ സംഘടനയുടെ ചുമതല ഹരനേക് സിങ് ഉപ്പൽ എന്നയാളെ ഏൽപിച്ചിരുന്നു. സംഘടനയുടെ നേതൃത്വം ഏറ്റെടുക്കാനുള്ള അമൃതിന്റെ ശ്രമം സംഘടനയെ പിളർത്തുകയാണുണ്ടായത്. എന്നാൽ വളരെ വേഗം അമൃത് പഞ്ചാബിലെ യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."