കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ താഴേത്തട്ടില്‍ പ്രവര്‍ത്തനം വേണ്ടത്ര ശോഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കണം; കോണ്‍ഗ്രസിലെ അനിശ്ചിതത്വത്തിനെതിരെ 'ചന്ദ്രിക'
തിരുവനന്തപുരം: അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ലീഗ് മുഖപത്രം ചന്ദ്രിക.
അനിശ്ചിതത്വത്തിന്റെ വില എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. വരാനിരിക്കുന്ന അഞ്ചുവര്‍ഷം ഇടതുമുന്നണിയേയും ബി.ജെ.പിയേയും ഒരുമിച്ച് നേരിടുന്നതിനുള്ള ഭഗീരഥശ്രമമാണ് പ്രതിപക്ഷത്തിന്റെ മുന്നിലുള്ളതെന്ന് പറഞ്ഞുകൊണ്ട് താഴേത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വേണ്ടത്ര ശോഭിക്കുന്നില്ലെന്ന പരാതികള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
2019ല്‍ 20 19 ലോക്‌സഭാ മണ്ഡലങ്ങളിലും വിജയം നേടുന്നതിന് സഹായിച്ച ഘടകങ്ങളെ പ്രയോജനപ്പെടുത്തുകയും കൂടുതല്‍ ജനങ്ങളിലേക്കിറങ്ങിച്ചെല്ലുകയും ചെയ്താല്‍ ഈ തിരിച്ചടിയെ അതിജീവിക്കാന്‍ കഴിയുമെന്ന് തീര്‍ച്ചയാണ്. മുകളില്‍ നിന്നുള്ള തീരുമാനത്തിനപ്പുറം ജനാധിപത്യ രീതിയില്‍ കീഴ്ത്തട്ടില്‍ നിന്നുള്ള തുറന്ന ആശയവിനിമയവും സംഘടനാരീതിയും കൈവന്നാല്‍ ഏതു പ്രസ്ഥാനത്തിനും പ്രതിസന്ധിയില്‍ നിന്ന് കരകയറാവുന്നതേയുള്ളുവെന്നും എഡിറ്റോറിയല്‍ പറഞ്ഞുവെക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."