ഉത്തരകൊറിയയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; മൂന്ന് ദിവസത്തിനിടെ 8,20,620 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
സോള്‍: ഉത്തരകൊറിയയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതിന് ശേഷം 15 പേര്‍ മരിച്ചു. പനിയെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ആകെ 42 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
8,20,620 കോവിഡ് കേസുകളാണ് മൂന്ന് ദിവസത്തിനിടെ ഉത്തരകൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3,24,550 പേര്‍ ചികിത്സയിലുണ്ടെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെസിഎന്‍എ അറിയിച്ചു.
കൊവിഡിനെ പ്രതിരോധിക്കാന്‍ ഉത്തര കൊറിയയില്‍ രാജ്യവ്യാപക ലോക്ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരകൊറിയയിലെ എല്ലാ പ്രവിശ്യകളും സിറ്റികളും പൂര്‍ണമായും അടച്ചുപൂട്ടി.
ഉത്പാദനകേന്ദ്രങ്ങളും തൊഴിലിടങ്ങളും അപ്പാര്‍ട്ട്‌മെന്റുകളും ലോക്ഡൗണിലാണെന്ന് കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗവ്യാപനം തടയാനുള്ള ശ്രമങ്ങള്‍ പരമാവധി ചെയ്തിട്ടും ഉത്തരകൊറിയയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."