HOME
DETAILS

ന്യൂനപക്ഷ ക്ഷേമമടക്കം 29 വകുപ്പുകളുമായി മുഖ്യമന്ത്രി

  
backup
May 22 2021 | 04:05 AM

5454125-2


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പിനൊപ്പം ന്യൂനപക്ഷ ക്ഷേമവും പരിസ്ഥിതിയും മെട്രോ റെയിലും വിമാനത്താവളങ്ങളുമുള്‍പ്പെടെ 29 വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി പിണറായി വിജയന്.


ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ ശൈലജയുടെ കീഴിലായിരുന്ന സാമൂഹ്യനീതി, വനിത- ശിശുക്ഷേമം വിഭജിച്ച് രണ്ടു വനിതാ മന്ത്രിമാര്‍ക്കു നല്‍കി. കൂടാതെ മൂന്നു വനിതാ മന്ത്രിമാര്‍ക്ക് സര്‍വകലാശാലകളും വീതംവച്ചു.


പൊതു സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനും ആരോഗ്യ സര്‍വകലാശാല വീണാ ജോര്‍ജിനും വെറ്ററിനറി സര്‍വകലാശാല ജെ. ചിഞ്ചുറാണിക്കും നല്‍കി. റവന്യൂ മന്ത്രി കെ. രാജന് ഭവനനിര്‍മാണം, വ്യവസായ മന്ത്രി പി. രാജീവിന് നിയമം എന്നീ പ്രധാന വകുപ്പുകളുടെ കൂടി ചുമതല നല്‍കി. വി. അബ്ദുറഹ്മാന് ആദ്യം നല്‍കാന്‍ തീരുമാനിച്ചിരുന്ന ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും തിരിച്ചെടുത്തു.


കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.ടി. ജലീലാണ് ന്യൂനപക്ഷ ക്ഷേമം കൈകാര്യം ചെയ്തിരുന്നത്. വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനം ഇന്നലെ രാവിലെയാണ് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചത്.


മന്ത്രിമാരും വകുപ്പുകളും
മുഖ്യമന്ത്രി പിണറായി വിജയന്‍
പൊതുഭരണം, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഐ.ടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, സൈനിക ക്ഷേമം, അന്തര്‍ നദീജലം, ഇന്‍ലാന്റ് നാവിഗേഷന്‍, നോര്‍ക്ക, ഓള്‍ ഇന്ത്യ സര്‍വിസ്, പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോം, പി.ആര്‍.ഡി, ഇലക്ഷന്‍, ഇന്റഗ്രേഷന്‍, ദുരിതാശ്വാസം, സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി, കോസ്റ്റല്‍ ഷിപ്പിങ് ആന്‍ഡ് നാവിഗേഷന്‍, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍, അഡ്മിനിസ്‌ട്രേഷന്‍ സിവില്‍ ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ്, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി, മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത വകുപ്പുകള്‍
കെ. രാജന്‍
റവന്യൂ, ലാന്റ് റെക്കോര്‍ഡ്‌സ്, സര്‍വേ, ഭൂപരിഷ്‌കരണം, ഭവനനിര്‍മാണം
റോഷി അഗസ്റ്റിന്‍
ജലവിതരണം, ജലസേചനം, ഭൂഗര്‍ഭ ജലവകുപ്പ്, കമാന്‍ഡ് ഏരിയ ഡവലപ്‌മെന്റ്
കെ. കൃഷ്ണന്‍കുട്ടി
വൈദ്യുതി, അനര്‍ട്ട്
എ.കെ ശശീന്ദ്രന്‍
വനം, വന്യജീവി സംരക്ഷണം
അഹമ്മദ് ദേവര്‍കോവില്‍
തുറമുഖം, മ്യൂസിയം, പുരാവസ്തു
ആന്റണി രാജു
റോഡ് ഗതാഗതം, ജലഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍
വി. അബ്ദുറഹ്മാന്‍
കായികം, റെയില്‍വേ, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം
ജി.ആര്‍ അനില്‍
ഭക്ഷ്യ- സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഉപഭോക്തൃകാര്യം
കെ.എന്‍ ബാലഗോപാല്‍
ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെ.എഫ്.സി, ദേശീയ സമ്പാദ്യം, വാണിജ്യ നികുതി, കാര്‍ഷികാദായ നികുതി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, സംസ്ഥാന ഇന്‍ഷുറന്‍സ്, സ്റ്റാംപ്, സ്റ്റാംപ് ഡ്യൂട്ടി
പ്രൊഫ. ആര്‍. ബിന്ദു
ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍ (കൃഷി, മൃഗസംരക്ഷണം, മെഡിക്കല്‍, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ ഒഴികെ), പ്രവേശന പരീക്ഷ, എന്‍.സി.സി, എ.എസ്.എ.പി, സാമൂഹ്യനീതി
ജെ. ചിഞ്ചുറാണി
ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങള്‍, മൃഗശാല, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല
എം.വി ഗോവിന്ദന്‍
എക്‌സൈസ്, തദ്ദേശ സ്വയംഭരണം (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍), ഗ്രാമ വികസനം, നഗരാസൂത്രണം, ഗ്രാമീണ വികസനം, കില
പി.എ മുഹമ്മദ് റിയാസ്
പൊതുമരാമത്ത്, ടൂറിസം
പി. പ്രസാദ്
കൃഷി, കാര്‍ഷിക സര്‍വകലാശാല, മണ്ണ് സംരക്ഷണം, വെയര്‍ ഹൗസിങ് കോര്‍പറേഷന്‍
കെ. രാധാകൃഷ്ണന്‍
പിന്നോക്ക ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററി കാര്യം
പി. രാജീവ്
നിയമം, വ്യവസായം, വാണിജ്യം, മൈനിങ് ആന്‍ഡ് ജിയോളജി, ഖാദി ആന്‍ഡ് വില്ലേജ് ഇന്റസ്ട്രീസ്, ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍, കയര്‍, പ്ലാന്റേഷന്‍ ഡയരക്ടറേറ്റ്, കശുവണ്ടി
സജി ചെറിയാന്‍
ഫിഷറീസ്, തുറമുഖ എന്‍ജിനീയറിങ്, ഫിഷറീസ് സര്‍വകലാശാല, സാംസ്‌കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, യുവജനകാര്യം
വി. ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ്, ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍, സാക്ഷരത, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ്, ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍, ലേബര്‍ കോടതികള്‍
വി.എന്‍ വാസവന്‍
സഹകരണം, രജിസ്‌ട്രേഷന്‍
വീണാ ജോര്‍ജ്
ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, ആയുഷ്, ഡ്രഗ്‌സ് കണ്‍ട്രോള്‍, വനിത- ശിശു ക്ഷേമം, കുടുംബക്ഷേമം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago