കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു; ഗ്രൂപ്പുകളിക്കും നേതൃത്വത്തിനുമെതിരേ കൂടുതല്‍ നേതാക്കള്‍
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കൂടുതല്‍ നേതാക്കള്‍.
നേതാക്കളുടെ ഗ്രൂപ്പുകളി കോണ്‍ഗ്രസിനെ തകര്‍ത്തെന്നും പാര്‍ട്ടിയില്‍ സമസ്ത മേഖലയിലും മാറ്റം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താനും കെ. മുരളീധരനും രംഗത്തെത്തി.ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതില്‍ കോണ്‍ഗ്രസിലും മുന്നണിയിലും അതൃപ്തി പുകയുന്നതിനിടെയാണ് പാര്‍ട്ടി നേതൃത്വത്തിനെതിരേ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയത്.
സംഘടനാതലത്തില്‍ മൊത്തം അഴിച്ചുപണി വേണമെന്നാണ് കെ. മുരളീധരന്റെ ആവശ്യം.ഗ്രൂപ്പ് രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തതെന്നാണ് ഉണ്ണിത്താന്റെ അഭിപ്രായം. പാര്‍ട്ടിയോട് കൂറും ആത്മാര്‍ത്ഥതയുമുള്ള പുതുതലമുറയെ വളര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്റെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടി. ഗുണപരമായ നേതൃമാറ്റമുണ്ടായില്ലെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകമുണ്ടായിരുന്നെന്ന് ചരിത്രത്തില്‍ എഴുതേണ്ടിവരുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."