മുസ്‌ലിം ലീഗിനെതിരേ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ഹൈദരലി തങ്ങള്‍
മലപ്പുറം: സമൂഹമാധ്യമങ്ങളിലും ചില ദൃശ്യമാധ്യമങ്ങളിലും മുസ്‌ലിം ലീഗിനെതിരേ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ലീഗ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ചിലരുടെ ഭാവനാസൃഷ്ടിയുടെ ഭാഗമാണ് ഇത്തരം വാര്‍ത്തകള്‍.
നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാക്കുന്നതിന് ഒരു ശക്തിയെയും അനുവദിക്കില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്ത പരാജയം ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ മുസ്‌ലിം ലീഗ് അതിന്റെ ശക്തി കേന്ദ്രങ്ങളില്‍ സാമാന്യം മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട് . എങ്കിലും ചില ജില്ലകളില്‍ പാര്‍ട്ടിക്ക് സീറ്റ് നഷ്ടവും ഉണ്ടായിട്ടുണ്ട് . അതിന്റെ കാരണങ്ങള്‍ ഗൗരവമായി തന്നെ പാര്‍ട്ടി വിശകലനം ചെയ്യും. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറക്ക് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തും.2006 ല്‍ പാര്‍ട്ടി ഇതിനേക്കാള്‍ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട് . എന്നാല്‍ 2011 ല്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നിട്ടുള്ള ചരിത്രമാണ് മുന്‍പിലുള്ളത്. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളും അംഗങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നത് പാര്‍ട്ടിക്ക് ഭൂഷണമല്ലന്നും ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."