HOME
DETAILS

'രാജ്യദ്രോഹ'ത്തിൽ തീരാത്ത അമിതാധികാര പ്രയോഗങ്ങൾ

  
backup
May 15 2022 | 19:05 PM

563-5162-2022-may-16

 

പവർ പ്ലേ

എൻ.കെ ഭൂപേഷ്

19ാം നൂറ്റാണ്ടിലെ ഒരു നിയമം സുപ്രിംകോടതി മരവിപ്പിച്ചിരിക്കുന്നു.കൊളോണിയൽ കാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യമോഹങ്ങളെ അടിച്ചമർത്താൻ ഉപയോഗിച്ച രാജ്യദ്രോഹത്തിനു കേസെടുക്കാനുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പിന്റെ സാംഗത്യമാണ് സുപ്രിംകോടതി ചോദ്യം ചെയ്തിരിക്കുന്നത്. ഈ വകുപ്പിന്റെ ഭാവി എന്താകണമെന്നതിൽ കേന്ദ്രസർക്കാരിൻ്റെ സമീപനം മനസ്സിലാക്കിയതിനുശേഷം സുപ്രിംകോടതി അന്തിമ തീരുമാനമെടുക്കും. സുപ്രിംകോടതി പറഞ്ഞത് ഇനി 124ാം വകുപ്പനുസരിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്ന് കരുതുന്നുവെന്നാണ്. അതായത് സർക്കാർ അന്തിമ തീരുമാനമെടുക്കുകയും അക്കാര്യം സുപ്രിംകോടതി പരിശോധിക്കുകയും ചെയ്യുന്നതുവരെ സർക്കാരുകൾ രാജ്യദ്രോഹക്കുറ്റം ചുമത്തില്ലെന്നാണ് കോടതിയുടെ ആഗ്രഹം. ഇക്കാര്യത്തിൽ കോടതിയുടെ നിർദേശം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എത്രത്തോളം പാലിക്കുമെന്നത് കണ്ടറിയേണ്ടതാണ്.


രാജ്യത്തെ മിക്ക പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും പത്രങ്ങളുമെല്ലാം സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്തിരിക്കുന്നു. എങ്കിലും സ്വാതന്ത്ര്യം കിട്ടി ഏഴര പതിറ്റാണ്ട് കാലവും ഈ കൊളോണിയൽ നിയമം പ്രയോഗിക്കുന്നതിൽ ഇന്ത്യയിലെ ഭരണകർത്താക്കൾക്ക് ഒരു ജാള്യതയും തോന്നിയില്ലെന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തെക്കുറിച്ച് ചില വിലയിരുത്തലുകൾ സാധ്യമാക്കേണ്ടതാണ്. സർക്കാരിനെതിരായ വിമർശനങ്ങളെ പോലും രാജ്യത്തിനെതിരായ നീക്കമായി കണ്ടുകൊണ്ടുള്ള നടപടികളാണ് വിവിധ ഭരണകൂടങ്ങൾ പലകാലങ്ങളിൽ സ്വീകരിച്ചത്. ഇക്കാര്യത്തിൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം വലിയ വർധനയാണുണ്ടായത്. സർക്കാരിനെതിരായ ഏതു വിമർശനവും രാജ്യത്തിനെതിരാണെന്ന വ്യാഖ്യാനമുണ്ടായി. അങ്ങനെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. പലരും ഇപ്പോഴും വിചാരണപോലും ആരംഭിക്കാതെ തടവറയിൽ കഴിയുന്നു.


ലോകത്തിനു മുന്നിൽ ഇന്ത്യൻ ജനാധിപത്യത്തെ പരിഹാസ്യമാക്കിയ സംഭവമായിരുന്നു ദിശ രവിയെന്ന കാലാവസ്ഥ-പരിസ്ഥിതി പ്രവർത്തകയുടെ അറസ്റ്റ്. കർഷക സമരത്തെ തുണച്ചുള്ള ഗ്രെറ്റ തുൻബർഗിന്റെ ട്വീറ്റിന് കാരണമായത് ദിശ രവിയുടെ 'ടൂൾകിറ്റാ'ണെന്ന ആരോപണം ഉയർത്തിയായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രമുഖ പത്രപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരേ കേസെടുത്തത് കൊവിഡ് കൈകാര്യം ചെയ്തതിലെ സർക്കാർ വീഴ്ചയെ വിമർശിച്ചതിനായിരുന്നു. കഴിഞ്ഞവർഷമാണ് പ്രമുഖ മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, മൃണാൽ പാണ്ഡെ, സഫർ ആഗ് പരേഷ് നാഥ്, വിനോദ് കെ. ജോസ് എന്നിവർക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത്. ശശി തരൂർ എം.പിക്കെതിരേയും ഇതേ കുറ്റം ചുമത്തുകയുണ്ടായി. കർഷക സമരത്തിനിടെ ഒരാൾ മരിച്ചത് പൊലിസ് വെടിവയ്പ്പിനാലാണെന്ന് പറഞ്ഞതിനായിരുന്നു ഇവർക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത്.


പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസാരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഗവേഷക വിദ്യാർഥി ഷർജീൽ ഇമാം ഇപ്പോഴും തടവറയിലാണ്. വിദ്യാർഥി നേതാവായിരുന്ന ഉമർ ഖാലിദ് അടക്കം ഇങ്ങനെ എത്രയോ കേസുകളുണ്ട്. പലകേസുകളും ഇപ്പോഴും തുടരുന്നതും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പലരും ഇപ്പോൾ ജയിലിൽ കഴിയുന്നതും കോടതിയുടെ കൂടെ സമീപനത്താലാണ്. ഇതിനെല്ലാം ഇനി മാറ്റമുണ്ടാകുമെന്നത് ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ച പ്രതീക്ഷകൾ നിലനിർത്തുന്നതാണ്. എന്നാൽ യഥാർഥത്തിൽ കോടതി, ഭരണഘടനയുടെ മൂല്യങ്ങൾക്കനുസരിച്ച് ഒരു നിയമം ഫലത്തിൽ മരവിപ്പിക്കുമ്പോൾ, ഇന്ത്യ ഭരിച്ച രാഷ്ട്രീയപ്പാർട്ടികൾക്ക് ഈ നിയമം ജനാധിപത്യത്തിന് ഒരു ബാധ്യതയായി ഇതുവരെ തോന്നിയില്ലെന്നത് നമ്മുടെ സംവിധാനത്തിന്റെ തന്നെ പരിമിതിയായി വേണം മനസ്സിലാക്കാൻ.


രാജ്യദ്രോഹക്കേസ് രാഷ്ട്രീയവിമർശനം ഉന്നയിക്കുന്നവർക്കെതിരേ പ്രയോഗിക്കാൻ അധികാരികളുടെ കൈയിലുള്ള ആയുധമാണെന്നതിനു തെളിവുകൾ നിരവധിയുണ്ട്. ദേശീയ കുറ്റാന്വേഷണ ബ്യൂറോയുടെ കണക്കുപ്രകാരം 2015നും 2020നുമിടയിൽ 124 എ അനുസരിച്ച് 548 പേർക്കെതിരേയാണ് കേസെടുത്തത്. ഇതിൽ ആകെ ശിക്ഷിക്കപ്പെട്ടത് കേവലം ആറുപേർ മാത്രമാണ്. 2020ൽ മാത്രം 230 കേസുകളാണ് 124 എ അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇക്കാര്യത്തിൽ മോദി സർക്കാരിനുള്ള താൽപര്യം ഇതിൽനിന്നൊക്കെ വ്യക്തമാണ്. അതുകൊണ്ട് 124 എ മരവിപ്പിക്കാനുള്ള തീരുമാനം ജനാധിപത്യവാദികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ അതുകൊണ്ടുമാത്രം തീരുന്നതാണോ, ഇന്ത്യയിലെ ഭരണകൂടങ്ങൾ പല രൂപത്തിലും രീതിയിലും രാഷ്ട്രീയവിമതർക്കെതിരേ നടത്തുന്ന കൈയേറ്റങ്ങൾ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.


സാമ്പത്തിക മേഖലയിൽ സർക്കാരിന്റെ പ്രവർത്തനം എന്നത് സ്വകാര്യമേഖലയ്ക്ക് വേണ്ടിയുള്ള ഇടപെടലെന്ന രീതിയിൽ പരിമിതപ്പെട്ട കാലത്താണ് ഇന്ത്യൻ ഭരണകൂടം കർക്കശമായ നിയമങ്ങളിലൂടെ, ജനങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരേ നീങ്ങിയതെന്നത് ശ്രദ്ധേയമാണ്. ടാഡയായും പോട്ടയായും ഇപ്പോൾ യു.എ.പി.എ നിയമമായും എല്ലാം അത് നിലനിൽക്കുന്നു. പോസ്റ്റർ പതിച്ചാൽ പോലും യു.എ.പി.എ ചുമത്തുന്നതിൽ ഇന്ത്യയിലെ ഭരണവർഗ രാഷ്ട്രീയപ്പാർട്ടികൾക്കിടയിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. കേരളത്തിൽ അലൻ ശുഹൈബിനും ത്വാഹ ഫസലിനുമെതിരേ എടുത്ത കേസ് ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന്റെ സമീപനവും വ്യക്തമാക്കുന്നതാണ്. യു.പി.എ സർക്കാർ ഇപ്പോൾ നിലവിലുള്ള തരത്തിൽ യു.എ.പി.എ നിയമം ഭേദഗതി ചെയ്തപ്പോൾ അതിനെ അനുകൂലിക്കുകയാണ് സി.പി.എം ചെയ്തത്.


യഥാർഥത്തിൽ രാജ്യദ്രോഹക്കുറ്റം ഇല്ലാതാകുന്നതോടെ തീരുന്നതല്ല, രാജ്യത്തെ അമിതാധികാര പ്രയോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ. കാരണം യു.എ.പി.എ, നാഷണൽ സെക്യുരിറ്റീസ് ആക്ട്, പബ്ലിക്ക് സേഫ്റ്റി ആക്ട് എന്നിവ ഇപ്പോഴും അഭിപ്രായസ്വാതന്ത്ര്യത്തിനെതിരേ പ്രയോഗിക്കാൻ അധികാരികളുടെ പക്കലുണ്ട്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് യു.എ.പി.എയിൽ നൽകുന്ന നിർവചനം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ യിലുള്ളതിനു സമാനമാണെന്ന് പല മനുഷ്യാവകാശ പ്രവർത്തകരും നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുമാത്രവുമല്ല, ഇത്തരം കേസുകളിൽ കോടതിയുടെ നിർദേശങ്ങൾ എത്രത്തോളം ഭരണകൂടം മാനിക്കാറുണ്ടെന്നതും വളരെ പ്രധാനമാണ്. ബിനായക് സെന്നിന്റെ കേസിൽ സുപ്രിംകോടതിയും ശ്യാം ബാലകൃഷ്ണൻ കേസിൽ കേരള ഹൈക്കോടതിയും വ്യക്തമാക്കിയത് മാവോയിസമെന്ന ആശയത്തിൽ വിശ്വസിക്കുന്നത് കുറ്റമല്ലെന്നാണ്. അക്രമമുണ്ടാക്കുന്നതാണ് കുറ്റമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും കേരളത്തിൽ പോലും ഈ വിധികൾക്ക് എന്തെങ്കിലും പരിഗണന ഭരണകൂടം നൽകിയിട്ടുണ്ടോ? ഇതുതന്നെയാണ് കഴിഞ്ഞ വർഷം സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത്. ഐ.ടി ആക്ടിന്റെ 66ാം വകുപ്പ് കോടതി എടുത്തുകളഞ്ഞിട്ടും പിന്നെയും സർക്കാരുകൾ അതേ വകുപ്പ് അനുസരിച്ച് കേസുകൾ രജിസ്റ്റർ ചെയ്തതാണ് കോടതിയെ ചൊടിപ്പിച്ചത്. 2015ൽ ശ്രേയ സിംഗാൾ കേസിലാണ് സുപ്രിംകോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ പൊലിസ് പല സ്ഥലങ്ങളിലും ഇതേ വകുപ്പനുസരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അങ്ങനെ ചെയ്യുന്നത് ഞെട്ടിക്കുന്നതാണണെന്നാണ് 2021 ജൂലൈയിൽ കോടതിക്ക് പറയേണ്ടിവന്നത്.


ഇതുകൊണ്ടൊക്കെ തന്നെ ഇന്ത്യയിലെ സർക്കാരുകൾ എങ്ങനെയാണ് രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയോട് നീതി പുലർത്തുകയെന്നത് കണ്ടറിയേണ്ടതാണ്. നേരത്തെ സൂചിപ്പിച്ച യു.എ.പി.എ പോലുള്ള നിയമങ്ങൾ കൂടി റദ്ദാക്കിയാൽ മാത്രമേ അഭിപ്രായസ്വാതന്ത്ര്യത്തിനും രാഷ്ട്രീയ വിമതത്വത്തിനുമുള്ള ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. അതിലേക്ക് ഇപ്പോഴത്തെ സുപ്രിംകോടതി വിധി നയിക്കുമോ എന്നതാണ് ജനാധിപത്യത്തെ സംബന്ധിച്ച് സുപ്രധാന കാര്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago