HOME
DETAILS

കാലവർഷത്തിനൊപ്പം സഞ്ചരിക്കാൻ തയാറെടുക്കണം

  
backup
May 15 2022 | 19:05 PM

872-4563


കേരളത്തിൽ ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) നേരത്തെ എത്തുകയാണ്. സാധാരണ ജൂൺ ഒന്നു മുതലാണ് രാജ്യത്തെ പ്രധാന കരഭാഗത്ത് കേരളത്തിൽ മൺസൂൺ എത്തേണ്ടത്. ഈ വർഷം മെയ് 27 നകം മൺസൂൺ കേരളത്തിലെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.


മൺസൂൺ തുടങ്ങുന്നതിനു മുൻപും കനത്ത മഴയോടെയാണ് മൺസൂണിന്റെ വരവ്. വിവിധ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. കാലവർഷം സജീവമാകുന്നതോടെ കേരളം വീണ്ടും ആശങ്കയിലാകുകയാണ്. ആഗോള കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് അതിന്റെ കെടുതികൾ പ്രധാനമായും അനുഭവിക്കുന്ന പ്രദേശമാണ് കേരളം. 2018ലും 2019ലും കേരളം പ്രളയത്തെ നേരിട്ടതോടെ ഓരോ മഴക്കാലവും കേരളം ആങ്കയോടെയാണ് കാണുന്നത്.
കൊവിഡും മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും സംസ്ഥാനത്തെ കഴിഞ്ഞ വർഷങ്ങളിൽ കുറച്ചൊന്നുമല്ല പിടിച്ചുകുലുക്കിയത്. പ്രളയത്തെ നേരിടാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ച് വേണ്ടത്ര തയാറെടുപ്പ് നടത്തിയോയെന്ന് നാം പുനരാലോചിക്കണം. 2018 നു ശേഷം സ്വീകരിച്ച മാർഗങ്ങൾ പ്രളയഭീഷണിയെ നേരിടാൻ പര്യാപ്തമാണോയെന്ന് തിരിച്ചറിയാനുള്ള സാംപിളുകളാണ് ഓരോ മഴക്കാലവും.


ഈ വർഷമോ അടുത്ത വർഷമോ പ്രളയമുണ്ടാകുമെന്ന് ശാസ്ത്രീയമായി പ്രവചിക്കാനാകില്ല. കാലാവസ്ഥാശാസ്ത്രജ്ഞർ പറയുന്നത് പ്രകാരം ലോകത്തെവിടെയും ഒരാഴ്ച മുൻപ് പ്രളയസാധ്യത പ്രവചിക്കാനേ ഇപ്പോൾ ശാസ്ത്രം വികസിച്ചിട്ടുള്ളൂ. പക്ഷേ, കേരളം ഇനിയുള്ള കാലം പ്രളയം പോലുള്ള പ്രകൃതിക്ഷോഭങ്ങളിൽനിന്ന് മുക്തമല്ല. മിതോഷ്ണ സന്തുലിത കാലാവസ്ഥ നൽകിയ ഭൂപ്രകൃതി ഇപ്പോൾ കേരളത്തിന് വില്ലനാകുകയാണ്. കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലും കാലാവസ്ഥ മാറുമ്പോൾ കേരളത്തിന് കൂടുതൽ മഴ കുറഞ്ഞ സമയംകൊണ്ട് നൽകുന്ന പ്രതിഭാസത്തിന് ഇടയാക്കും. അതാണ് പലപ്പോഴും പ്രളയത്തിന് കാരണമാകുന്നത്.
മിതമായ മഴയും ചൂടും തണുപ്പും നൽകിയ ഋതുക്കൾ ആഗോള താപനത്തിനൊപ്പം കേരളത്തിലും മാറുകയാണ്. കഴിഞ്ഞ പതിറ്റാണ്ടുകളിലെ കേരളത്തിലെ മൺസൂൺ കാലത്തെ മഴയുടെ തോതും അളവും തീവ്ര കാലാവസ്ഥാസംഭവങ്ങളും വിരൽചൂണ്ടുന്നത് കേരളത്തിലെ കാലാവസ്ഥയും മാറുന്നു എന്നാണ്. ആഗോളതാപനം ലോകത്താകമാനം തീവ്ര കാലാവസ്ഥാസംഭവങ്ങളായ തീവ്ര മഴയും പ്രളയവും കൊടും ചൂടും വരൾച്ചയുമായി അനുഭവത്തിൽ വരികയാണ്. കേരളത്തിൽ ഇപ്പോൾ പ്രളയമാണെങ്കിൽ പിന്നീട് അത് വരൾച്ചയായി മാറാം. ആൾനാശവും റനവ്യൂ നഷ്ടവും വരുത്തുന്നതാണ് പ്രളയം. ശാസ്ത്രം ഏറെ പുരോഗമിച്ച കാലത്ത് ഇത് മറികടക്കാൻ ഏറെ പ്രയാസമുള്ള കാലമല്ല. കേരളം നിലനിൽക്കുന്ന അക്ഷാംശ രേഖയിലെ മറ്റു രാജ്യങ്ങളിലും (ട്രോപിക്കൽ മേഖലകൾ) നമ്മുടേതിന് സമാനമായ തോതിൽ മഴ വർഷിക്കുന്ന ഇടങ്ങളാണ്. അവിടത്തെ ഭൂപ്രകൃതി വ്യത്യസ്തമാണെങ്കിലും പ്രളയത്തെ നേരിടാൻ അവർക്കെല്ലാം വ്യവസ്ഥാപിത മാർഗങ്ങളുണ്ട്.


നമ്മുടെ നാട്ടിൽ മഴക്കുമുൻപ് തോടുകളും ഓടകളും വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഇതിനു വാർഡുതലത്തിൽ ഫണ്ടുണ്ടെങ്കിലും പ്രവൃത്തികൾ മൺസൂണിനു മുൻപുള്ള പ്രീ മൺസൂൺ സീസണിൽ തീർന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. പുഴകളിലെ മണലെടുപ്പ് നിർത്തിയതും പുഴയുടെ ആഴം കുറയുന്നതുമെല്ലാം പ്രളയത്തിന് കാരണമാകും. നിയന്ത്രിത തോതിൽ പുഴയിലെ മണലെടുപ്പ് നടത്തിയാൽ വേനലിലും പുഴ ജലസമൃദ്ധമാകുകയും മഴക്കാലത്ത് കൂടുതൽ വെള്ളം ഉൾക്കൊള്ളാൻ പ്രാപ്തമാകുകയും ചെയ്യും.


2018 ലെ ഫ്‌ളഡ് മാപ്പിങ്ങിന് അനുസൃതമായി റോഡുകളും നിർമാണപ്രവൃത്തികളും നടത്തുക എന്നിവയിൽ നാം എത്രത്തോളം വിജയം കണ്ടു എന്നു ചിന്തിക്കണം. മഴ മുന്നറിയിപ്പുകളിലെ കൃത്യതയ്ക്ക് വേണ്ടി കൂടുതൽ സംവിധാനങ്ങളും സ്വീകരിക്കാം. ഇതിനായി വിദഗ്ധരുടെ ഉപദേശങ്ങൾ സ്വീകരിക്കാം. കേരളത്തിൽ ജീവിക്കുമ്പോൾ മഴപ്പേടിയിൽ ഓരോ മൺസൂൺ കാലവും കഴിച്ചുകൂട്ടാനാകില്ല. കൊവിഡിനെ നേരിട്ടതുപോലെ ശാസ്ത്രീയമായി പ്രകൃതി ദുരന്തങ്ങളെയും ഒരുപരിധിവരെ നേരിടാനാകും. അതിന് സർക്കാർ ജീവനക്കാർക്ക് മതിയായ പരിശീലനവും ജനങ്ങൾക്ക് ബോധവൽക്കരണവും വേണം. ഒപ്പം മാധ്യമങ്ങളും കാലാവസ്ഥ എന്താണെന്ന് പഠിപ്പിക്കുകയും ജനങ്ങളെ ഭീതി പരത്താതെ റിപ്പോർട്ട് ചെയ്യാൻ പരിശീലിക്കുകയും ചെയ്യണം.
കാലത്തോടും കാലവർഷത്തോടും ഒപ്പം ജീവിക്കാൻ മലയാളികൾക്കും കഴിയണം. ഒഡിഷയിലും ബംഗാളിലും ബംഗ്ലാദേശിലും ഉള്ള ജനങ്ങൾ ഇത്തരം വെല്ലുവിളികളെ അതിജീവിച്ചവരാണ്. കേരളത്തിന്റെയത്ര വിദ്യാഭ്യാസം അവർക്കുണ്ടാകില്ലായിരിക്കുമെങ്കിലും അതിജീവന പാഠം അവർ സ്വയം പഠിച്ചുകഴിഞ്ഞു.


കാലവർഷം കേരളത്തിൽ രോഗങ്ങളുടെ കാലം കൂടിയാണ്. പകർച്ചവ്യാധികളും പനിയും പടരുന്നത് കാലവർഷത്തിലാണ്. കാലാവസ്ഥയുടെ മാറ്റത്തോടൊപ്പം പ്രതിരോധശേഷി കുറയുന്നതാണ് കേരളത്തെ പനിക്കിടക്കിയിലാക്കുന്നത്. ഇതു തടയുകകൂടി ലക്ഷ്യംവച്ചാണ് മഴക്കാല പൂർവ ശുചീകരണ കാംപയിൻ നടക്കുന്നത്. പൊതുസ്ഥലങ്ങൾ ശുചീകരിച്ച് അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളും മഴ സീസണിൽ കൊതുകു നശീകരണത്തിനു വേണ്ടിയുള്ള ഡ്രൈ ഡേ ആചരണവുമാണ് നടക്കുന്നത്. കൊവിഡ് കാലത്ത് പകർച്ചവ്യാധികളെ കരുതിയിരിക്കുക എന്ന വെല്ലുവിളികൂടി സർക്കാരിനുണ്ട്. പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ഒരുങ്ങേണ്ടതിനാൽ പകർച്ചവ്യാധികൾ പടർന്നാൽ ആരോഗ്യസ്ഥാപനങ്ങളെയും സംവിധാനങ്ങളെയും പ്രതിസന്ധിയിലാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago