ഹജ്ജിനെ രാഷ്ട്രീയവല്‍കരിക്കാന്‍ അനുവദിക്കില്ലെന്ന് സുരക്ഷാ വകുപ്പ്
ജിദ്ദ: ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിയമലംഘനങ്ങളും അനിഷ്ട സംഭവങ്ങളും തടയുന്നതിനുമുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ഹജ്ജ് പൊതുസുരക്ഷാവകുപ്പ് മേധാവി ജനറല്‍ ഉസ്മാന്‍ അല്‍മുഹ്‌റജ്. ഹജ്ജ് സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിനായി നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജിനെ രാഷ്ട്രീയവല്‍കരിക്കാനോ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗിക്കാനോ ആരെയും അനുവദിക്കില്ല. ഹജ്ജ് അനുമതിപത്രമില്ലാത്ത നിയമലംഘകര്‍ പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നതും അതിര്‍ത്തിവഴി നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്ത് കടക്കുന്നതും ശക്തമായി തടയും. രാജ്യരക്ഷയും ഹജ്ജ് സുരക്ഷയും തകര്‍ക്കുന്നതിന് ആരെയും അനുവദിക്കുകയില്ല. ഹജ്ജ് നിയമങ്ങള്‍ സ്വദേശികളും വിദേശികളും കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ സുരക്ഷാവകുപ്പുകളുടെയും പദ്ധതികളും പുതിയ ആശയങ്ങളും യോഗത്തില്‍ വിശകലനം ചെയ്തു. ഹജ്ജ് സുരക്ഷാസേന കമാന്‍ഡര്‍ ജനറല്‍ ഖാലിദ് അല്‍ഹര്‍ബിയ, വിവിധ മേഖലയിലെ സുരക്ഷാ വകുപ്പുകളുടെ മേധാവികള്‍, മക്കാ ഗവര്‍ണറുടെ ഉപദേഷ്ടാവ്, മക്ക വികസന അതോറിറ്റി സെക്രട്ടറി ഡോ. ഹിശാം അല്‍ ഫാലിഹു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."