ക്രമസമാധാന പ്രശ്നമെന്ന്; രാജ്ഘട്ടില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് സത്യഗ്രഹത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലിസ്
ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് എതിരായി രാജ്ഘട്ടില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് സത്യഗ്രഹത്തിന് അനുമതി ഡല്‍ഹി പൊലിസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നവും ട്രാഫിക്കും ഉന്നയിച്ചാണ് സത്യഗ്രഹത്തിന് അനുമതി നിഷേധിച്ചത്. രാജ്ഘട്ടിന് സമീപത്ത് 144ഉം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സത്യഗ്രഹവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശൈലിയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ രാഷ്ട്രീയ പോരാട്ടവും നിയമ പോരാട്ടവും സജീവമാക്കുകയാണ് കോണ്‍ഗ്രസ്. സത്യഗ്രഹത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമാണ് നേതൃത്വം നല്‍കുന്നത്. സംസ്ഥാന തലസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രധാന നേതാക്കളെല്ലാം ഭാഗമാകും. പ്രതിപക്ഷ പാര്‍ട്ടികളും സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്.
തിങ്കളാഴ്ച മുതല്‍ മറ്റ് പ്രതിഷേധങ്ങള്‍ക്കും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ രാഹുല്‍ ഗാന്ധിക്കെതിരായ വിധിക്കെതിരെ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കും. അഭിഷേക് മനു സിംഗ്വി അടങ്ങുന്ന സമിതി ഇന്ന് യോഗം ചേര്‍ന്നേക്കും.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ന് കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് സത്യഗ്രഹം സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം 5 മണി വരെയാണ് സത്യഗ്രഹമിരിക്കുന്നത്. തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കിലാണ് സത്യഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."