തൃക്കാക്കരയിൽ ക്യാംപ് ചെയ്ത് മുഖ്യമന്ത്രി
കാക്കനാട്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തനം ഊർജിതമാക്കി മുഖ്യമന്ത്രി. പാർട്ടി സംവിധാനം മുഴുവനായി തൃക്കാക്കരയിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്.
തൃക്കാക്കര ഈസ്റ്റ് ഉൾപ്പടെയുള്ള മൂന്ന് ലോക്കൽ കമ്മിറ്റികളിൽ മുഖ്യമന്ത്രി പങ്കെടുത്തു. പ്രവർത്തനത്തിൽ പിന്നാക്കമുള്ള പ്രദേശങ്ങൾ കണ്ടെത്തി കൂടുതൽ പേരെ അവിടങ്ങളിൽ നിയോഗിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. മന്ത്രിമാർ ഉൾപ്പെടെ 60 എം.എൽ.എമാർ പ്രവർത്തന രംഗത്തുണ്ട്. തൃക്കാക്കരയിൽ ക്യാംപ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ഓരോ ലോക്കൽ കമ്മിറ്റികളിലും സി.പി.എമ്മിൻ്റെ അഞ്ചും ആറും എം.എൽ.എമാരാണ് പങ്കെടുക്കുന്നത്. ഓരോ എം.എൽ.എമാർക്കും ഒന്നിലേറെ ബൂത്തുകളുടെ ചുമതല നൽകിയിട്ടുണ്ട്. കുടുംബ യോഗങ്ങളിൽ മന്ത്രിമാരും എം.എൽ.എമാരുമൊക്കെയാണ് പങ്കെടുക്കുന്നത്. ഇതു കൂടാതെ ഇടതുമുന്നണിയിലെ മറ്റ് പാർട്ടികളിൽനിന്നുള്ള മന്ത്രിമാരും എം.എൽ.എമാരും പ്രചാരണത്തിൽ സജീവമാണ്. ഓരോരുത്തർക്കും പങ്കെടുക്കേണ്ട ബൂത്ത്, മേഖലാ, കുടുംബയോഗങ്ങളുടെ ചുമതല നിശ്ചയിച്ചു നൽകിയിട്ടുണ്ട്. കേന്ദ്രകമ്മിറ്റിയിലെയും സംസ്ഥാന സമിതിയിലെയും നേതാക്കളും തൃക്കാക്കരയിൽ പ്രചരണത്തിന് സജീവമാണ്.ഭരണപരായ അത്യാവശ്യങ്ങൾക്കുവേണ്ടി മാത്രം തിരുവനന്തപുരത്തേക്ക് പോകുകയും കൂടുതൽ സമയം തൃക്കാക്കരയിൽ ചെലവിടാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."