കോണ്‍ക്രീറ്റ് ബ്ലോക്കിനുള്ളില്‍ റേസിങ് ബൈക്ക് തല കീഴായി കുടുങ്ങിക്കിടക്കുന്നു; ഉടമസ്ഥനെ കാണാനില്ല
തിരുവനന്തപുരം: കോവളം കാരോട് കോണ്‍ക്രീറ്റ് ബ്ലോക്കിനുള്ളില്‍ റേസിങ് ബൈക്ക് തല കീഴായി കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. ബൈപാസില്‍ ഗതാഗതം തടഞ്ഞ് വാഹനങ്ങള്‍ വഴി തിരിച്ച് വിടാന്‍ നിരത്തിയതായിരുന്നു കോണ്‍ഗ്രീറ്റ് ബ്ലോക്ക്. പുറത്തെടുക്കാന്‍ പറ്റാത്ത വിധം കുടുങ്ങിക്കിടക്കുന്ന ബൈക്കിന്റെ ഉടമസ്ഥനായുള്ള അന്വേഷണം വിഴിഞ്ഞം പൊലീസ് ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന സംഭവത്തില്‍ പരാതിയുമായി ആരും എത്താത്തതിലും ദുരൂഹത. ബൈക്ക് റേസിങ് ഏറെ നടക്കുന്ന കോവളം കാരോട് ബൈപ്പാസില്‍ പുന്നക്കുളത്തിന് സമീപമാണ് അപകടം. നിര്‍മ്മാണത്തിലിരിക്കെ മാസങ്ങള്‍ക്ക് മുന്‍പുണ്ടായ മഴയില്‍ തകര്‍ന്ന ബൈപ്പാസിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പുന്നക്കുളം ഭാഗത്തെ റോഡ് അടച്ച അധികൃതര്‍ വാഹനങ്ങളെ ഇവിടെ നിന്ന് സര്‍വ്വിസ് റോഡ് വഴിയാണ് കടത്തിവിടുന്നത്.
ഓട നിര്‍മ്മിക്കുന്നതിനായുള്ള കൂറ്റന്‍ സിമന്റ് സ്ലാബ് കൊണ്ട് ബൈപ്പാസ് അടച്ച് അപകട സൂചനയും നല്‍കിയിരുന്നു. ഈ സ്ലാബിനുള്ളില്‍ ബൈക്ക് തല കീഴായി വീണ് കിടപ്പുണ്ടെങ്കിലും ഓടിച്ചയളെക്കുറിച്ച് യാതൊരറിവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."