HOME
DETAILS
MAL
ബലൂചിസ്ഥാന്‍: പ്രധാനമന്ത്രിയെ പിന്തുണച്ച് എ.കെ ആന്റണി
backup
August 21 2016 | 00:08 AM
കൊച്ചി: ബലൂചിസ്ഥാനില്‍ പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊണ്ട നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണി രംഗത്ത്. പ്രധാനമന്ത്രി ബലൂചിസ്ഥാനെക്കുറിച്ച് പറഞ്ഞതില്‍ താനോ കോണ്‍ഗ്രസ് പാര്‍ട്ടിയോ തെറ്റു കാണുന്നില്ലെന്ന് ആന്റണി കൊച്ചിയില്‍ പറഞ്ഞു.
കശ്മിരില്‍ പാകിസ്താന് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാര്യം തര്‍ക്കമില്ലാത്തതാണ്. മുന്‍ പ്രതിരോധമന്ത്രിയെന്ന നിലയില്‍ ഇക്കാര്യം തനിക്ക് നേരിട്ട് ബോധ്യമുളളതാണെന്നും ആന്റണി പറഞ്ഞു. കശ്മിരിലെ പ്രശ്നങ്ങള്‍ക്കു കാരണം പാകിസ്താന് തന്നെയാണ്. എന്നാല്‍ കശ്മിരിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടില്ലന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."