'നോമ്പ് തുറന്ന് തറാവീഹും കഴിഞ്ഞാണ് ഗ്രൗണ്ടിലിറങ്ങിയത്, ബ്രസീലിനെതിരായ വിജയത്തിന് മധുരമേറെയെന്ന് മൊറോക്കോ കോച്ച്
വമ്പന്മാരായ ബ്രസീലിനെ തോല്‍പിച്ചതിന്റെ സന്തോഷത്തില്‍ മൊറോക്കോ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മൊറോക്കോയുടെ ജയം. റമദാന്‍ നോമ്പ് തുറന്നതിന് പിന്നാലെ നടന്ന മത്സരം ജയിക്കാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് മൊറോക്കന്‍ കോച്ച് വലീദ് റെഗ്രാഗി. ഖത്തര്‍ലോകകപ്പില്‍ അസാമാന്യ കുതിപ്പായിരുന്നു മൊറോക്കോ നടത്തിയിരുന്നത്.
??? Walid Regragui: "We beat Brazil, in the middle of Ramadan, after the Tarawih prayer, It's crazy!"
— EuroFoot (@eurofootcom) March 26, 2023
Morocco 2-1 Brazil: goals from Boufal & Sabiri. pic.twitter.com/THn2TW6HdS
അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെയും വീഴ്ത്തിയതിന്റെ അത്യാഹ്ലാദത്തിലാണ് സംഘം. പരിശീലകന്‍ വലീദ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. നോമ്പ് തുറന്നതിന് ശേഷമാണ് തന്റെ കളിക്കാര്‍ കളത്തിലിറങ്ങിയതെന്ന് പരിശീലകന്‍ വ്യക്തമാക്കി. നോമ്പ് തുറന്ന് തറാവീഹും കഴിഞ്ഞാണ് ഞങ്ങളുടെ കളിക്കാര്‍ ഗ്രൗണ്ടിലിറങ്ങിയതെന്നു അതിനാല്‍ തന്നെ വിജയത്തിന് മധുരമേറെയാണെന്നും വലീദ് കൂട്ടിച്ചേര്‍ത്തു. വലീദിന്റെ വാക്കുകള്‍ പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മൊറോക്കോയുടെ വിജയം. സോഫിയാനെ ബൗഫല്‍, സാബിരി എന്നിവര്‍ മൊറോക്കോയ്ക്കായി ഗോളുകള്‍ നേടിയപ്പോള്‍ നായകന്‍ കാസിമിറോയുടെ വകയായിരുന്നു ബ്രസീലിന്റെ ഗോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."