HOME
DETAILS
MAL
മൊബൈല്‍ ഫോണിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നുണ്ടോ? ..കാരണം ഇവയാണ്
backup
March 26 2023 | 13:03 PM
ഫോണിന്റെ പ്രവര്‍ത്തനം ആകെ താറുമാറായോ? ചാര്‍ജര്‍ മാറ്റിയും ഡാറ്റകള്‍ ഡിലീറ്റ് ആക്കി സ്പേസ് ഫ്രീയാക്കിയിട്ടും ഒരു മാറ്റവുമില്ലേ.. എങ്കില്‍ നിങ്ങളുടെ ഫോണില്‍ വൈറസ് കയറിയിട്ടുണ്ടാവാം.
മൊബൈല്‍ ഫോണില്‍ വൈറസ് പ്രവേശിച്ചാല്‍ നിങ്ങളുടെ സ്വാകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഓണ്‍ലൈന്‍ പണമിടപാട് വഴി പണം വരെ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
എന്നാല്‍ ചില സൂചനകളിലൂടെ നിങ്ങളുടെ ഫോണില്‍ വൈറസ് പ്രവേശിച്ചോ എന്ന് എങ്ങനെ തിരിച്ചറിയാം. സ്പാം മെസേജുകള്‍ അനാവശ്യ ആപ്പുകള്‍ എന്നിവ വഴി നിങ്ങളുടെ ഫോണിലേക്ക് വയറസ് കയറാം. പോപ്പ് അപ് മെസേജുകള്‍ക്ക് അപ്രൂവ് കൊടുക്കുന്നതും വഴി ഫോണില്‍ വൈറസ് കയറാം. മനുഷ്യ ശരീരത്തില്‍ വൈറസ് കയറിയാല്‍ ചില ലക്ഷണങ്ങള്‍ കാണിക്കുന്നത് പോലെതന്നെ ഫോണും ചില സൂചനകള്‍ നല്‍കും.
സൂചനകള്‍
- ഫോണ്‍ അമിതമായി ചൂടാകുന്നു
- അതുവരെ ഒരു കുഴപ്പവുമില്ലാതിരുന്ന ഫോണ്‍ പെട്ടെന്ന് 'സ്ലോ' ആവുക, ഹാങ്ങാവുക
- പെട്ടെന്ന് ലഭിക്കുന്ന പോപ്പ് അപ്പുകളാണ് മറ്റൊരു ലക്ഷണം. മാല്‍വെയര്‍ ആപ്പുകള്‍ ഫോണിലുണ്ടെങ്കില്‍ പതിവിലും കൂടുതല്‍ പരസ്യങ്ങളും പോപ്പ് അപ്പ് ആഡുകളും ലഭിക്കും.
- അമിത ഡേറ്റ ഉപയോഗവും വൈറസിന്റെ ലക്ഷണമാണ്.
- നിങ്ങള്‍ മൊബൈല്‍ ഡേറ്റ ഉപയോഗിക്കാതെ തന്നെ പെട്ടെന്ന് ഡേറ്റ തീരുക നിങ്ങളുടെ ഫോണിലുള്ള മാല്‍വെയര്‍ ഡേറ്റ ഉപയോഗിക്കുന്നതുകൊണ്ടാണ്.
- ആപ്പുകള്‍ ക്രാഷാകുന്നത് വൈറസ് ബാധിക്കുന്നതിന്റെ ലക്ഷണമാണ്.
- ബാറ്ററി ഡ്രെയ്ന്‍ ആണ് മറ്റൊരു സൂചന. ഫോണിലെ ചേര്‍ജ് പെട്ടെന്ന് തന്നെ തീര്‍ന്ന് പോകുന്നതിന് കാരണം വൈറസ് അറ്റാക്കായിരിക്കാന്‍ സാധ്യതയുണ്ട്.
എങ്ങനെ വൈറസില്‍ നിന്നും ഫോണിനെ സംരക്ഷിക്കാം
- നല്ല ആന്റി വൈറസ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. ഇതിലൂടെ വൈറസ് സ്കാന്‍ നടത്താനും വൈറസിനെ തുരത്താനും സാധിക്കും.
- ഫോണ്‍ അപ്ഡേറ്റ് കൃത്യമായി നടത്തുക.
- നമ്മള് ഡൗണ്‍ലോഡ് ചെയ്യാത്ത ആപ്ലിക്കേഷനുകള്‍ മൊബൈലില്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉടന്‍ നീക്കം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."