HOME
DETAILS
MAL
തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി; നിയന്ത്രണം കര്‍ശനമാക്കി
backup
May 22 2021 | 10:05 AM
ചെന്നൈ: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി തമിഴ്നാട്. നേരത്തെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 24ന് അവസാനിക്കാനിരിക്കെയാണ് നീട്ടിയത്. കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ലോക്ക്ഡൗണ്‍.
തമിഴ്നാട്ടില്‍ മരണനിരക്ക് വലിയ രീതിയില്‍ കൂടുകയാണ്. വെള്ളിയാഴ്ച മാത്രം 467 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തലേദിവസത്തേക്കാള്‍ 17.6 ശതമാനം വര്‍ധനയാണ് ഇത്. കൂടാതെ, പ്രതിദിന കണക്കുകളും കുതിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,184 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നിലവില്‍ 2,74,629 രോഗികളാണ് ചികിത്സയിലുള്ളത്. 21.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."