HOME
DETAILS

പതിനായിരത്തിലേറെ ഉത്പന്നങ്ങൾക്ക് 75 ശതമാനം വരെ കിഴിവ്; ഷാർജയിൽ 'റമദാൻ നൈറ്റ്‌സ്' എക്സിബിഷൻ ഉടൻ തുറക്കുന്നു

  
backup
March 26 2023 | 14:03 PM

sharjah-ramadan-nights-2023-open-on-apr-5-new

ഷാർജ: റമദാൻ രാത്രികൾ ഷോപ്പിങിന്റേത് കൂടിയാകുന്നു. ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന 'റമദാൻ നൈറ്റ്‌സ് 2023' ന്റെ 40-ാമത് എഡിഷനിൽ വമ്പൻ ഓഫറാണ് പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെ നൽകുന്നത്. 10,000-ത്തിലധികം ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ കിഴിവ് ആണ് 'റമദാൻ നൈറ്റ്‌സ് 2023' ന്റെ പ്രത്യേകത.

33-ാമത് ഷാർജ റമദാൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഉള്ള പ്രത്യേക പരിപാടി ഏപ്രിൽ 5 മുതൽ 21 വരെയാണ് നടക്കുക. വിശുദ്ധ മാസത്തിൽ, എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ പുലർച്ചെ 1 വരെയും ഈദ് അൽ ഫിത്തർ സമയത്ത് 3 മുതൽ 12 വരെയും പ്രദർശനം സന്ദർശകർക്കായി തുറന്നിരിക്കും.

17 ദിവസം നീണ്ടുനിൽക്കുന്ന എക്സിബിഷൻ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു കുടുംബ ഷോപ്പിംഗ് അനുഭവമാണ്. വിശുദ്ധ മാസത്തിലുടനീളം സന്ദർശകരുടെ ഉപഭോഗ ആവശ്യങ്ങൾ നിറവേറ്റുന്ന എക്സിബിഷൻ ഈദ് അൽ ഫിത്തർ ആഘോഷങ്ങളിലേക്ക് ഉള്ള ഒരുക്കങ്ങൾക്കും സഹായകരമാകുന്നു.

പരിപാടിക്ക് സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യമുണ്ട്. ചില്ലറ വിൽപ്പന മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദി വാഗ്ദാനം ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആഹ്ലാദകരവും ക്രിയാത്മകവുമായ അന്തരീക്ഷത്തിൽ യു.എ.ഇയുടെ പൈതൃകവും സാംസ്‌കാരിക പ്രവർത്തനങ്ങളും സംയോജിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഈ എക്സിബിഷന്റെ പ്രത്യേകതയെന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സിസിഐ) ചെയർമാനും എക്‌സ്‌പോ സെന്റർ ഷാർജ ചെയർമാനുമായ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ് പറഞ്ഞു,

ഏപ്രിൽ 5 മുതലുള്ള 17 ദിവസങ്ങളിൽ റമദാൻ സായാഹ്നങ്ങൾ ആസ്വദിക്കാൻ കുടുംബങ്ങൾക്കും വ്യക്തികൾക്കും വിപുലമായതും അഹ്ലദപരവുമായ അന്തരീക്ഷം ഒരുക്കുമെന്ന് ഷാർജ എക്‌സ്‌പോ സെന്റർ സിഇഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ യും പ്രതികരിച്ചു.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  7 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  7 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  7 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  7 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  7 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  7 days ago